സോഷ്യൽ മീഡിയ മൃഗങ്ങളുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. അവയുടെചില വീഡിയോകൾ നമ്മളെ ചിരിപ്പിക്കുകയാണെങ്കിൽ മറ്റ് ചിലത് അതിശയിപ്പിച്ചു കളയും. നമ്മളെ കൂടുതൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും വളർത്ത് മൃഗങ്ങളുടെ വീഡിയോകളായിരിക്കും. അവ ചെയ്യുന്ന കാര്യങ്ങൾ മിക്ക സമയങ്ങളിലും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറിലായി കൊണ്ടിരിക്കുന്നത്. ഒരു പൂച്ചയുടെയും രണ്ട് കോഴികളുടെയുമാണ് വീഡിയോ.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുക്ക് ഒരു ഉറ്റ സുഹൃത്തുണ്ടെങ്കിൽ ഏത് അപകടത്തിൽ നിന്നും രക്ഷയുണ്ടാകുമെന്ന് പലരും പറയുന്നത് ഇതാണ്. ആ ഉറ്റ സുഹൃത്തുക്കൾ നമ്മുടെ ഏത് സമയത്തും നമ്മുടെ കൂടെ തന്നെ കാണും. അതിന് ഉദ്ദാഹരണമാണ് രണ്ട് കോഴികളുടെയും പൂച്ചയുടെയും ഈ വീഡിയോ.


ALSO READ : Viral Video : ഭക്ഷണം നൽകിയ കൈയ്യിൽ തവള കടിച്ചു; ഞെട്ടി തരിച്ച് സോഷ്യൽ മീഡിയ


വീഡിയോയിൽ ഒരു പൂച്ച ഒരു കോഴി ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ്. ഇതേസമയം അവിടെ കൂടി നിന്നിരുന്ന ബാക്കി കോഴികൾ എല്ലാം ഓടി രക്ഷപ്പെട്ടു, ഒരു കോഴി ഒഴികെ. ശക്തനായി പൂച്ചയുടെ ആക്രമണത്തിൽ നിന്നും തന്റെ ഉറ്റ സുഹൃത്തെ ധൈര്യത്തോടെ എത്തുകയണ് അവിടെ നിന്ന കോഴി. പൂച്ചയെ കോഴി കൊത്തികൊണ്ട് ആക്രമിക്കപ്പെട്ട കോഴി രക്ഷപ്പെടുത്തി. 


എന്നാലും പൂച്ചയല്ല അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറായില്ല. വീണ്ടും ആക്രമിച്ചു, കൂടെ ഉണ്ടായിരുന്ന കോഴിയും വിട്ടു കൊടുത്തില്ല, കൊടുത്ത ഒരു കൊത്ത്. ദേഷ്യം വന്ന പൂച്ച രക്ഷപ്പെടുത്താനെത്തിയ കോഴിയെയും ആക്രമിച്ചു. ആ സമയം മറ്റെ കോഴി രക്ഷകയായി എത്തി. പിന്നെ രണ്ടു പേരും ഒരുമിച്ച് നിന്നു പൂച്ചയെ അവിടെ നിന്നും തുരത്തി. വീഡിയോ കാണാം: 



സിസിടിവി ഇഡിയറ്റ്സ് എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം രണ്ട് ലക്ഷത്തിൽ അധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. 'ഇതാണ് ടീം വർക്ക്', 'എല്ലാ കോഴികളും ഓടി പക്ഷെ ഉറ്റ് സുഹൃത്ത് മാത്രം അവിടെ നിന്നു, അതാണ് യഥാർഥ സുഹൃത്ത് ബന്ധം' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പലരും രേഖപ്പെടുത്തിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.