Viral Video : ഭക്ഷണം നൽകിയ കൈയ്യിൽ തവള കടിച്ചു; ഞെട്ടി തരിച്ച് സോഷ്യൽ മീഡിയ

Frog Bite Woman Hand Video തവളയുടെ കടി വിടാൻ ശ്രമിക്കുമ്പോഴും അത് തന്റെ ശക്തി വർധിപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 10:00 PM IST
  • . ഒരു തവള ഭക്ഷണം നൽകിയ ആളുടെ കൈയ്യിൽ കയറി കടിക്കുന്നതാണ് വീഡിയോ.
  • 'പാല് നൽകിയ കൈയ്യിൽ കൊത്തിയെന്ന്' പഴമകാർ പറയാറുണ്ട്.
  • അതുപോലെയാണ് ഈ വീഡിയോയും. ഭക്ഷണമായി ചെറു പ്രാണിയെ നൽകിയപ്പോൾ അതിനോടൊപ്പം നൽകിയയാളുടെ കൈയ്യിൽ കയറി കടിക്കുകയായിരുന്നു മരതവള
Viral Video : ഭക്ഷണം നൽകിയ കൈയ്യിൽ തവള കടിച്ചു; ഞെട്ടി തരിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ മൃഗങ്ങളുടെ വീഡിയോകൾക്ക് വലിയ സ്വീകാര്യതയാണുള്ളത്. അവയുടെചില വീഡിയോകൾ നമ്മളെ ചിരിപ്പിക്കുകയാണെങ്കിൽ മറ്റ് ചിലത് അതിശയിപ്പിച്ചു കളയും. അതിപ്പോൾ അതിശയിപ്പിക്കാനായി വലിയ മൃഗങ്ങൾ തന്നെ വേണമെന്നില്ല ചെറിയ ഉരകങ്ങൾ പോലും നമ്മെ ഒരു നിമിഷം പോലും ഭയപ്പെടുത്തിയേക്കും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ഒരു തവള ഭക്ഷണം നൽകിയ ആളുടെ കൈയ്യിൽ കയറി കടിക്കുന്നതാണ് വീഡിയോ.

'പാല് നൽകിയ കൈയ്യിൽ കൊത്തിയെന്ന്' പഴമകാർ പറയാറുണ്ട്. അതുപോലെയാണ് ഈ വീഡിയോയും. ഭക്ഷണമായി ചെറു പ്രാണിയെ നൽകിയപ്പോൾ അതിനോടൊപ്പം നൽകിയയാളുടെ കൈയ്യിൽ കയറി കടിക്കുകയായിരുന്നു മരതവള. തവളയുടെ വായിൽ നിന്നും കൈ വലിക്കാൻ ശ്രമിക്കുമ്പോഴും ആ ഉരകം പിടിവിടാതെ തുടരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:

ALSO READ : Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ

യുണിലാഡ് എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ ഇതിനോടകം എട്ട് മില്യണിൽ അധികം പേർ കണ്ടു കഴിഞ്ഞു. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് വീഡിയോയിൽ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News