Viral Video: പഴങ്ങൾ കയ്യിൽ തികയുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്യാം; വൈറലായി ചിമ്പാൻസിയുടെ വീഡിയോ
Chimpanzee: രണ്ട് കയ്യിലും കാലിലും വായിലും നിറയെ ഓറഞ്ചുമായി നടന്ന് പോകുന്ന ചിമ്പാൻസിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് പ്രചരിക്കാറുള്ളത്. വന്യജീവികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. വന്യജീവികളുടെ ദൃശ്യങ്ങൾ കാണാൻ എല്ലാവർക്കും വളരെ കൗതുകമാണ്. വന്യജീവികൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.
വന്യ ജീവികളുടെ വീഡിയോ ഇഷ്ടപ്പെടുന്ന നിരവധി കാഴ്ചക്കാരാണുള്ളത്. എന്നാൽ, വളരെ രസകരവുമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിശക്കുന്ന ചിമ്പാൻസി മനുഷ്യർ പലപ്പോഴും കാണിക്കുന്ന ഒരു ട്രിക്ക് കാണിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ധാരാളം ഓറഞ്ച് ലഭിച്ചപ്പോൾ ചിമ്പാൻസിക്ക് കയ്യിൽ മാത്രം ഒതുങ്ങുന്നില്ല. എന്നാൽ ഓറഞ്ച് കളഞ്ഞ് പോകാനും മനസ്സില്ല. പിന്നാലെ ചിമ്പാൻസി ഒരു വിദ്യ കണ്ടുപിടിച്ചു.
ALSO READ: Viral Video: ഇന്ത്യൻ രുചികൾ പരീക്ഷിച്ച് കൊറിയൻ ബ്ലോഗർ; വീഡിയോ വൈറൽ
രണ്ട് കയ്യിലും പരമാവധി എടുത്തതിന് ശേഷം രണ്ട് കാലിലും ഓരോന്ന് വീതം വച്ചു. വായിലും വയ്ക്കാവുന്നതിന്റെ പരമാവധി കടിച്ചെടുത്തു. രണ്ട് കയ്യിലും കാലിലും വായിലും നിറയെ ഓറഞ്ചുമായി നടന്ന് പോകുന്ന ചിമ്പാൻസിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. നടക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടും, ഒരു ഓറഞ്ച് പോലും താഴെ കളയാതെ സൂക്ഷിച്ച് പതിയേ നടക്കുകയാണ് ചിമ്പാൻസി. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. ആറ് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1,18,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...