വൈവിധ്യവും സമ്പന്നവുമായ സംസ്കാരത്താൽ പ്രശസ്തമാണ് ഇന്ത്യ. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു കാര്യം ഇന്ത്യൻ ഭക്ഷണങ്ങളാണ്. ഭക്ഷണത്തിലും പാനീയങ്ങളിലും നിരവധി വിവിധ രുചികൾ ഇന്ത്യയിലുണ്ട്. ഒരു കൊറിയൻ ബ്ലോഗർ വിവിധ ഇന്ത്യൻ പാനീയങ്ങൾ രുചിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു. പരമ്പരാഗത ഇന്ത്യൻ ചായ് ഫസ്റ്റ്, സ്വീറ്റ് ലസ്സി, നിംബു പാനി, ജൽ-ജീര പാനീയം എന്നിവയുൾപ്പെടെ പലതരം ഇന്ത്യൻ പാനീയങ്ങൾ കൊറിയൻ ബ്ലോഗർ രുചിച്ച് നോക്കിയിരുന്നു.
കൊറിയൻ ബ്ലോഗർ തന്റെ യൂട്യൂബ് ചാനലായ ‘ഇൻവുക്ക്’ എന്ന ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതുവരെ,1.4 കോടിയിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 12 ലക്ഷത്തിലധികം ലൈക്കുകൾ നേടി. 50 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ 6,000-ത്തിലധികം ഉപയോക്താക്കൾ കമന്റ് ചെയ്തു. ഒരു ഉപയോക്താവ് എഴുതി, "ഇന്ത്യയിൽ വന്നതിനും ഞങ്ങളുടെ ഭക്ഷണം പരീക്ഷിച്ചതിനും പ്രതികരണങ്ങൾ നൽകിയതിനും നന്ദി". മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, "മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരാൾ എന്റെ രാജ്യത്തെ പാനീയങ്ങൾ രുചിക്കുന്നത് കാണുന്നത് രസകരമാണ്".
Viral Video: സ്പൈഡർമാന്റെ ആരായിട്ട് വരും? വൈറലായി സ്പൈഡർ കിറ്റി
നായകളെയും പൂച്ചകളെയും ഒക്കെ ഒരുപാട് പേർ വീട്ടിൽ വളർത്താറുണ്ട്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഇവർ വളർത്ത് മൃഗങ്ങളെ കാണുന്നത്. അത്തരത്തിലുള്ള വളർത്ത് മൃഗങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇവയുടെ പല പ്രവർത്തികളും കാഴ്ചക്കാരിൽ ചിരി ഉണർത്തുന്നവയാണ്. വീട്ടിലെ മുറികളിലും അടുക്കളയിലും എല്ലാം ഇവ ഓടി നടക്കാറുണ്ട്. അത്തരത്തിൽ ഓടി നടക്കുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്.
വെറുതെ ഓടി നടന്നാൽ എങ്ങനെ വൈറൽ ആകും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്പൈഡർമാനെ പോലെ ഭിത്തിയിൽ ഓടി കയറുന്ന പൂച്ചയാണിത്. അലമാരയിലും മറ്റും ഇവ ചാടി കയറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭിത്തിയിലൂടെ സ്പൈഡർമാനെ പോലെ പിടിച്ച് പിടിച്ച് കയറുന്ന പൂച്ചയെ കണ്ടിട്ടുണ്ടോ. പൂച്ച താഴെ വെറുതെ കിടക്കുന്നത് ആണ് വീഡിയോയിൽ ആദ്യം കാണുന്നത്.
പിന്നീട് പെട്ടെന്ന് ആരോ തല്ലാൻ വരുന്ന പോലെ ഓടി നല്ല ഉയരമുള്ള ഷെൽഫിന്റെ മുകളിൽ സ്പൈഡർമാൻ വലിഞ്ഞ് കയറും പോലെ കയറി ഒരൊറ്റ പോക്കായിരുന്നു. കുറച്ച് സമയം ഷെൽഫിന്റെ മുകളിൽ അങ്ങനെ ഇരുന്നു. പിന്നെ വീണ്ടും അവിടെ നിന്ന് താഴേക്ക് ഇറങ്ങി. തിരിച്ച് ഇറങ്ങിയതും സ്പൈഡർമാനെ പോലെ തന്നെയായിരുന്നു. അത് കൊണ്ട് തന്നെ സ്പൈഡർ കിറ്റി എന്നാണ് സോഷ്യൽ മീഡിയ ഈ പൂച്ചയെ വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...