മൃഗങ്ങളുടെ കുസൃതി നിറഞ്ഞ പല പ്രവർത്തികളും നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കും. അവർ എന്തോ കാര്യമായി ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും. എങ്കിലും നമുക്ക് അത് രസകരവും ചിരിക്കാൻ വകയുള്ള കാര്യവുമായിരിക്കും. വളർത്തു മൃ​ഗങ്ങളുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്. വളർത്ത് മൃ​ഗങ്ങളുടെ കുസൃതി നിറഞ്ഞതും രസകരവുമായ വീഡിയോകൾ പകർത്തി പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. അതൊക്കെ മിക്കവാറും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ കുറച്ചധികം നായ്ക്കളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബീച്ചിൽ ആർത്തുല്ലസിക്കുന്ന ഒരു കൂട്ടം നായ്ക്കളുടെ മനോഹരമായ ദൃശ്യമാണിത്. തിരമാല വരുമ്പോഴേക്കും കരയിൽ നിന്ന നായകൾ എല്ലാം കൂടി ഓടി കടലിലേക്ക് ഇറങ്ങുന്നു. വിവിധയിനം നായക്കളുണ്ട് ഇതിൽ. എല്ലാവരും വളരെ സന്തോഷത്തിലാണ്. പിടിച്ചു നിർത്താതെ അവയെ അഴിച്ചു വിട്ടിരിക്കുകയാണ്. ആരും തന്നെ ദൂരേയ്ക്ക് പോകുന്നില്ല. തിര അടുത്തേക്ക് വരുമ്പോൾ അതിൽ ഓടിക്കളിക്കുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ അപകടമാണെങ്കിൽ പോലും ഈ കാഴ്ച അത്രയ്ക്ക് കൗതുകം നിറഞ്ഞതാണ്. 



 


Also Read: Viral Video : സരസൂ…സരസൂ…!!! മീശമാധവനിലെ സീൻ ഓർമിപ്പിച്ച് നായകുട്ടി; വീഡിയോ വൈറലാകുന്നു


വെറും 14 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം. വീഡിയോയിൽ അങ്ങ് ദൂരെയായി മഴവില്ലും കാണാൻ സാധിക്കും. കാണുന്ന എല്ലാവരിലും ചിരി നിറച്ചും കൗതുകം നിറച്ചും അവ ആർത്തുല്ലസിക്കുകയാണ്. Buitengebieden എന്ന ട്വിറ്റർ ഉപയോക്താവ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വർ​ഗം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2.7 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 101.7k ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റും രേഖപ്പെടുത്തിയ വീഡിയോ 13.1k ആളുകൾ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.