Viral Video : സരസൂ…സരസൂ…!!! മീശമാധവനിലെ സീൻ ഓർമിപ്പിച്ച് നായകുട്ടി; വീഡിയോ വൈറലാകുന്നു

Dog Viral Video : ഒരു നായകുട്ടി ബദ്ധപ്പെട്ട് മതില് വലിഞ്ഞ് കയറുന്നതാണ് വീഡിയോ. മതില് കയറുക എന്ന് പറയുന്നത്, അങ്ങനെ ചുമ്മാതെ ചാടി കയറുകയല്ല

Written by - Zee Malayalam News Desk | Last Updated : Aug 10, 2022, 04:08 PM IST
  • ഒരു നായകുട്ടി ബദ്ധപ്പെട്ട് മതില് വലിഞ്ഞ് കയറുന്നതാണ് വീഡിയോ.
  • മതില് കയറുക എന്ന് പറയുന്നത്, അങ്ങനെ ചുമ്മാതെ ചാടി കയറുകയല്ല.
  • മതിലിനപ്പറത്ത് എന്തോ അല്ലെങ്കിൽ അരേയോ നോക്കിയാണ് പുള്ളിക്കാരൻ വലിഞ്ഞ് കയറുന്നത്.
  • ആ വലിഞ്ഞ് കയറ്റുത്തിനുമുണ്ട് ഒരു പ്രത്യേകത.
Viral Video : സരസൂ…സരസൂ…!!! മീശമാധവനിലെ സീൻ ഓർമിപ്പിച്ച് നായകുട്ടി; വീഡിയോ വൈറലാകുന്നു

Kerala Dog Viral Video : മൃഗങ്ങൾ കാണിക്കുന്ന പല ചേഷ്ടകളും നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കും. അവർ എന്തോ കാര്യമായി ചെയ്യാൻ ശ്രമിക്കുന്നതാണെങ്കിലും അത് അപത്തമായി മാറുകയാണെങ്കിൽ പിന്നെ പറയേണ്ട ആവശ്യമില്ല അവിടെ ചിരി പടർത്തിയിരിക്കും. ഇത്തരത്തിലുള്ള വളർത്ത് മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയ ട്രെൻഡിങ്ങാകാറുണ്ട്. പലരും തങ്ങളുടെ വളർത്തോമനകൾ ചെയ്യുന്ന കുരുത്തക്കേടോ മറ്റും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. അത് പലപ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ ഒരു നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചരിക്കുന്നത്. 

ഒരു നായകുട്ടി ബദ്ധപ്പെട്ട് മതില് വലിഞ്ഞ് കയറുന്നതാണ് വീഡിയോ. മതില് കയറുക എന്ന് പറയുന്നത്, അങ്ങനെ ചുമ്മാതെ ചാടി കയറുകയല്ല. മതിലിനപ്പറത്ത് എന്തോ അല്ലെങ്കിൽ അരേയോ നോക്കിയാണ് പുള്ളിക്കാരൻ വലിഞ്ഞ് കയറുന്നത്. ആ വലിഞ്ഞ് കയറ്റുത്തിനുമുണ്ട് ഒരു പ്രത്യേകത. മതിലിന് സമീപമുള്ള തെങ്ങിൽ പടി പടിയായി ചവിട്ടി ഒപ്പം മതിലിലും വലിഞ്ഞുമാണ് ആശാൻ മുകളിലെത്തുന്നത്. അപ്പുറത്ത് ഉള്ളത് എന്താണെന്ന് മനസ്സിലാക്കി നായകുട്ടി തിരികെ താഴെ ഇറങ്ങുന്നതാണ് വീഡിയോ. 

ALSO READ : Viral Video : പൂച്ചയെ പേടിച്ച് പരക്കം പാഞ്ഞ് പട്ടി; വീഡിയോ വൈറൽ

സൂപ്പർ ഹിറ്റ് ചിത്രം മീശമാധവനിൽ ജഗിത ശ്രീകുമാറും ദിലീപും ഒരുമിച്ചുള്ള കോമഡി രംഗം ഓർമിപ്പിക്കുവിധമാണ് നായകുട്ടിയുടെ മതിൽ കയറ്റം. ആ രംഗത്തിന്റെ പശ്ചാത്തല സംഗീതം നൽകിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. വീഡിയോ കാണാം:

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by  (@dog_information_kerala_)

dog_information_kerala- എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "അൽ-പൂവാലൻ: സരസൂനെ കാണുന്നില്ലല്ല..... അയ്യോ പട്ടാളം പുരുഷൂ...." അടികൂറുപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'മിഷൻ ഇമ്പോസിബിൾ, ഭീകരനാണിവൻ കൊടും ഭീകരൻ' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് മറ്റുള്ളവർ നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News