Viral Video: യുക്രൈനിലെ  റഷ്യന്‍  അധിനിവേശം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. പാലായനത്തിന്‍റെയും  വേര്‍പാടിയും കണ്ണീരണിഞ്ഞ കാഴ്ചകള്‍ മാത്രമാണ് എങ്ങും. ശക്തനായ ആക്രമിയ്ക്കെതിരെ പോരാടുന്ന യുക്രൈനിലെ ജനതയാണ് ഇപ്പോള്‍ ലോകത്തി ന്‍റെ മുന്‍പില്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയാണ്  യുക്രൈനില്‍ ഈ ദിവസങ്ങള്‍ കടന്നുപോകുന്നത്.  യുക്രൈനിന്‍റെ തലസ്ഥാനമായ  കൈവില്‍ കനത്ത നാശമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 


Also Read: Viral Video: യുദ്ധഭൂമിയില്‍നിന്നും മകളെ കണ്ണീരോടെ യാത്രയാക്കുന്ന പിതാവ്, ഹൃദയഭേദകമായ വീഡിയോ വൈറല്‍


റഷ്യ  യുക്രൈനിലെ കൂടുതൽ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ മിസൈൽ, സൈനിക ആക്രമണങ്ങൾ  ശക്തമാക്കുകയാണ്.  ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം  യുക്രൈനില്‍  നിന്നും പാലായനം ചെയ്തത്. എന്നാല്‍,സംഘര്‍ഷത്തില്‍ കുടുങ്ങിയവര്‍  ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും മറ്റ്  സുരക്ഷിത സ്ഥലങ്ങളിലും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്.  റഷ്യൻ സൈന്യത്തിന്‍റെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന്  യുക്രൈനിലെ  പല നഗരങ്ങളും സാക്ഷ്യം വഹിച്ചിരിയ്ക്കുകയാണ്.  ആക്രമണങ്ങള്‍ ഭയന്ന്  ആളുകള്‍ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയുകയാണ്. 



യുക്രൈനില്‍കുടുങ്ങിയ ആളുകള്‍  സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുന്നുണ്ട്.  അത്തരത്തിലുള്ള മറ്റൊരു ഹൃദയഭേദകമായ വീഡിയോയാണ്  ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.  ഈ വീഡിയോയില്‍ , ഒരു  യുക്രൈനിയന്‍ സ്ത്രീ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന തന്‍റെ വീട് വൃത്തിയാക്കുന്നതായി കാണാം.  കരഞ്ഞുകൊണ്ട്‌ തന്‍റെ വീട് വൃത്തിയാക്കുന്നതിനിടയിൽ അവര്‍ ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്ന ഹൃദയ സ്പര്‍ശിയായ കാഴ്ച  ഈ വീഡിയോയില്‍ കാണാം.


Also Read: Viral Video: തന്നെ ആക്രമിക്കാന്‍ എത്തിയ പുള്ളിപ്പുലിയെ തുരത്തുന്ന നായ, വീഡിയോ വൈറല്‍


ഒക്‌സാന ഗുലെങ്കോ  (Oksana Gulenko) എന്ന സ്ത്രീയാണ്  ഈ വീഡിയോയില്‍ കാണുന്നത്.  എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഈ ദുഃഖഭരിതമായ നിമിഷത്തിലും ആ  സ്ത്രീ തന്‍റെ ദേശത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്.  അവരുടെ ദേശത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കൊടുവില്‍  കണ്ണുനീർ അടക്കി അവസാനം അവര്‍ പൊട്ടിക്കരയുന്നത് കാണാം. ഉക്രെയ്ൻ നീണാൾ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടിരിയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.