Viral Video: യുദ്ധഭൂമിയില്‍നിന്നും മകളെ കണ്ണീരോടെ യാത്രയാക്കുന്ന പിതാവ്, ഹൃദയഭേദകമായ വീഡിയോ വൈറല്‍

റഷ്യന്‍   പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിൻ യുക്രൈനുമായി യുദ്ധം  പ്രഖ്യാപിച്ചതോടെ  ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായ നിരവധി വീഡിയോകളും വാര്‍ത്ത‍കളുമാണ് പുറത്തുവരുന്നത്‌. 

Last Updated : Feb 25, 2022, 12:51 PM IST
  • പലരും സ്വന്തമെന്ന് പറയാവുന്നതെല്ലാം ഉപേക്ഷിച്ച് ഓടിപോകുമ്പോള്‍ ചിലര്‍ തങ്ങളുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.
  • ഹൃദയഭേദമായ വാര്‍ത്തകളാണ് യുക്രൈനില്‍നിന്നും പുറത്തുവരുന്നത്‌.
Viral Video: യുദ്ധഭൂമിയില്‍നിന്നും  മകളെ കണ്ണീരോടെ  യാത്രയാക്കുന്ന പിതാവ്,  ഹൃദയഭേദകമായ വീഡിയോ വൈറല്‍

Viral Video: റഷ്യന്‍   പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിൻ യുക്രൈനുമായി യുദ്ധം  പ്രഖ്യാപിച്ചതോടെ  ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമായ നിരവധി വീഡിയോകളും വാര്‍ത്ത‍കളുമാണ് പുറത്തുവരുന്നത്‌. 

റഷ്യ ഏറെ ശക്തമായ തോതില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍  ആശങ്കയിലായ ജനങ്ങള്‍  സുരക്ഷിതമായ സ്ഥലത്ത് അഭയം തേടാനുള്ള ശ്രമത്തിലാണ്.   പുറത്തുവരുന്ന വീഡിയോകളും ഫോട്ടോകളും തലസ്ഥാന  നഗരത്തില്‍നിന്നും മറ്റു പ്രധാന നഗരങ്ങളില്‍ നിന്നും  ആളുകള്‍  പടിഞ്ഞാറന്‍  അതിര്‍ത്തി  പ്രദേശങ്ങളിലേയ്ക്ക് യാത്രയാവുന്നതായി കാണുന്നു. 

ആളുകൾ തങ്ങളുടെ വീടും  വസ്‌തുക്കളും വളർത്തുമൃഗങ്ങളും മറ്റും ഉപേക്ഷിച്ച് ഭൂഗർഭ മെട്രോകളിലും അതേപോലെ ഭൂമിക്കടിയിലുള്ള സുരക്ഷിത സ്ഥാനങ്ങളിൽ  അഭയം തേടുന്നതായാണ് വാര്‍ത്തകളില്‍ പറയുന്നത്. 
 

Also Read: Viral Video: തലകുത്തി നില്‍ക്കുന്ന വരന്‍..!! പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്‌ വൈറല്‍

പലരും സ്വന്തമെന്ന് പറയാവുന്നതെല്ലാം ഉപേക്ഷിച്ച് ഓടിപോകുമ്പോള്‍  ചിലര്‍ തങ്ങളുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്.  ഹൃദയഭേദമായ വാര്‍ത്തകളാണ്  യുക്രൈനില്‍നിന്നും പുറത്തുവരുന്നത്‌. അത്തരത്തിലുള്ള നിരവധി  വൈകാരിക രംഗങ്ങളാണ് വ്യാഴാഴ്ച മുതല്‍ അരങ്ങേറുന്നത്. 

അത്തരത്തിലുള്ള ഒരു ദൃശ്യമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിയ്ക്കുന്നത്. ഒരു പിതാവ് തന്‍റെ ഏക മകളേയും ഭാര്യയേയും  സുരക്ഷിത സ്ഥാനത്തേയ്ക്ക്  യാത്രയക്കുകയാണ്. സുരക്ഷിത സ്ഥാനത്തേയ്ക്ക്  യാത്രയാവാനായി ബസില്‍ കയറുന്ന അവരോട് പിതാവ് യാത്ര പറയുന്നതാണ് വീഡിയോ. 

മകളോ ട്  വിടപറയുന്ന പിതാവിന്‍റെ വീഡിയോ ഇതിനോടകം  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മകള്‍ യാത്ര പറയവേ  അവളെ  കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്ന അദേഹം  അവളുടെ തൊപ്പി ശരിയായ രീതിയില്‍ വച്ച് കൊടുക്കുന്ന കാഴ്ച ആരെയും വേദനിപ്പിക്കും. സോഷ്യൽ മീഡിയയിൽ വൈറലായ അച്ഛൻ-മകൾ ജോഡിയുടെ ഹൃദയസ്പർശിയായ വീഡിയോ കാണാം..

തന്‍റെ രാജ്യത്തെ റഷ്യയുടെ ആക്രമണത്തില്‍ നിന്നും  രക്ഷിക്കാനായി  രാജ്യത്തെ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനാല്‍  ആ പിതാവ് അവര്‍ക്കൊപ്പം യാത്രയായില്ല.  

 
റഷ്യൻ ആക്രമണത്തിനെതിരെ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ  പൗരന്മാർക്കും സർക്കാർ ആയുധം നൽകുമെന്ന് ഉക്രൈന്‍   പ്രസിഡന്‍റ്   വോളോഡിമർ സെലെൻസ്‌കി  പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് രാജ്യത്തിനായി യുദ്ധഭൂമിയിലേയ്ക്ക് നീങ്ങാനാണ് ആ പിതാവ് തീരുമാനിച്ചത്.  അതിനു മുന്നോടിയായി തന്‍റെ കുടുംബത്തെ സുരക്ഷിതമാക്കുകയായിരുന്നു ആ  പിതാവ് ചെയ്തത്.  

സോഷ്യല്‍ മീഡിയയില്‍ വൈറലായ  ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.   മകളോട് കണ്ണീരോടെ വിടപറയുന്ന പിതാവിന്‍റെ  ഹൃദയഭേദകമായ വേർപാട് ചൂണ്ടിക്കാണിക്കുന്ന ഈ വീഡിയോയ്ക്ക്  നിരവധി  പ്രതികരണങ്ങളാണ് ലഭിച്ചത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News