Viral Video: നിരവധി വൈറൽ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വീഡിയോകൾക്ക് ഒരുപാട് കാഴ്ചക്കാരുണ്ടാകാറുണ്ട്. സ്ട്രെസ് നിറഞ്ഞ ഒരു ദിവസത്തിൽ ഇത്തരം വീഡിയോകൾ പലപ്പോഴും ആളുകൾക്ക് ഒരു റിലീഫ് ആണ്. കുട്ടികളുടെയും വളർത്ത് മൃ​ഗങ്ങളുടെയും ഒക്കെ മനസിനെ സന്തോഷിപ്പിക്കുന്ന അത്തരം നിരവധി വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ നിറയെ കാണാറുണ്ട്. ഇത്തരം വീഡിയോകൾക്ക് വേണ്ടി മാത്രം ഒരുപാട് സോഷ്യൽ മീഡിയ പേജുകളുമുണ്ട്. പേടിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ വീഡിയോകളും നമ്മൾ നിരവധി കാണാറുണ്ട്. അത്തരത്തിൽ ഒരു രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ആമയുടെ വീഡിയോ ആണിത്. ആമയെയും ഒരു പെൺകുട്ടിയുടെ കയ്യും വീഡിയോയിൽ കാണാം. പെൺകുട്ടി ഓരോ വിരലുകളായി ആമയുടെ അടുത്തേക്ക് വയ്ക്കുമ്പോൾ രണ്ട് കയ്യും നീട്ടി വിരലുകളിൽ അടിക്കുന്നത് കാണാം. ഒറ്റ നോട്ടത്തിൽ പെൺകുട്ടിക്ക് ആമ മാനിക്യൂർ ചെയ്യുന്നതായി നമുക്ക് തോന്നാം. വീഡിയോ പങ്കുവെച്ചിരിക്കുന്നതും മാനിക്യൂർ എന്ന ക്യാപ്ഷനോടെയാണ്. ശരിക്കും കാണുന്നവർക്ക് അങ്ങനെയാണ് തോന്നുക. പെൺകുട്ടി ഓരോ വിരലുകളായി നീട്ടുമ്പോൾ ആമ അതിന്റെ പ്രവൃത്തി തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ആമകൾ തമ്മിൽ ഇത്തരത്തിൽ അടിയ്ക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. പെൺ ആമകളെ അടിക്കുന്നത് അതിനെ ആകർഷിക്കുന്നതിനാണെങ്കിൽ ആൺ ആമകളെ അടിയ്ക്കുന്നത് ആധിപത്യം കാണിക്കുന്നതിനാണ്. 



Also Read: Viral Video : ഫോട്ടോഗ്രാഫറുടെ നേരെ പാഞ്ഞടുത്ത് സിംഹം, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ


 


Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 15ന് പങ്കുവെച്ച വീഡിയോ ഇതിനോടകം 811.8k ആളുകൾ കണ്ടുകഴിഞ്ഞു. 47.4k ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഏതായാലും രസകരമായി ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.