Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ.  ഇവിടെ എപ്പോൾ എന്ത് കാണുമെന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവും ഉണ്ടാവില്ല.  പല തരത്തിലുള്ള ശരിക്കും പറഞ്ഞാൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളാണ് ഇവിടെ കാണാൻ കഴിയുന്നത്. പലപ്പോഴും പലതരത്തിലുള്ള പാമ്പുകൾ, വന്യജീവികൾ, വിവാഹം അങ്ങനെ നിരവധി വിഡികളായും ഇവിടെ കാണാൻ കഴിയും.   ഇപ്പോഴിതാ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്.  ഈ വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടിപ്പോകും എന്നത് സത്യമായ കാര്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോ ഒരു പെരുമ്പാമ്പിന്റെയും രാജവെമ്പാലയുടേയുമാണ്. ഒരു കൂറ്റൻ പെരുമ്പാമ്പിനെ നിമിഷങ്ങളുള്ളിൽ വിഴുങ്ങുകയാണ് രാജവെമ്പാല. ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. സാധാരണയായി മറ്റു പാമ്പുകളാണ് ഇവയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാത്തവരാണ്.  ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ഭയാനകമായ വീഡിയോയിൽ രാജവെമ്പാല ഒരു പെരുമ്പാമ്പിനെ വിഴുങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  രാജവെമ്പാലയുടെ പിടിയിൽ അകപ്പെട്ട് സ്വയം രക്ഷനേടാൻ കഴിയാതെ പെരുമ്പാമ്പ് രാജവെമ്പാലയ്ക്ക് ഇരയാകുന്നതും കാണാൻ കഴിയും.  വീഡിയോ കാണാം...


Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..



Also Read: റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത; ഇനി ഈ സൗകര്യം കൂടി ലഭ്യമാകും


Manda petualang എന്ന യൂട്യൂബ് പേജിലൂടെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 10 M വ്യൂസും 49 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.