viral video: കുടവയർ കുറയ്ക്കില്ലെന്ന് ഉറപ്പിച്ച് ഈ യുവാവ്, കാരണം..!
കിണറിൽ വീണുപോയ ഇയാളെ കൂടുതൽ താഴെയ്ക്ക് പോകാതെ സംരക്ഷിച്ച് നിർത്തിയത് അദ്ദേഹത്തിന്റെ കുടവയർ ആണ്.
കുടവയർ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അല്ലെ. കുടവയർ പോയിട്ട് വയർ ഒന്ന് മുന്നോട്ടായാൽ ടെൻഷൻ തുടങ്ങുന്ന ആളുകളാണ് ഇന്നുള്ളത്. എന്നാൽ ഇനി തന്റെ കുടവയർ കുറയ്ക്കാൻ ഒരിക്കലും താൻ നോക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ചൈനീസ് യുവാവായ ലിയു.
കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടായിരിക്കും അല്ലെ എന്നാൽ സത്യമാണ്. തന്റെ കുടവയർ ഇനി കുറയ്ക്കില്ല എന്ന ചിന്ത ഈ യുവാവിന് വരാൻ ഒറുയി കാരണവും ഉണ്ട് കേട്ടോ. എന്തെന്നാൽ ഈ കുടവയർ ഉള്ളത് കൊണ്ട് മാത്രമാണ് ലിയു ഇന്ന് ജീവിച്ചിരിക്കുന്നത് എന്നതാണ് സത്യം. കിണറിൽ വീണുപോയ ഇയാളെ കൂടുതൽ താഴെയ്ക്ക് പോകാതെ സംരക്ഷിച്ച് നിർത്തിയത് അദ്ദേഹത്തിന്റെ കുടവയർ ആണ്.
Also read:സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു..
ആഴ്ചയാണ് ലിയു എന്ന യുവാവ് കിണറിൽ വീണത്. വീട്ടാവശ്യങ്ങൾക്കായി കുഴിച്ച ചെറിയ കിണറിനുള്ളിലേക്കാണ് ഇയാൾ വീണത്. കിണറിൽ ചെറിയ തടി കഷണം വച്ച് മൂടിയിരുന്നുവെങ്കിലും അമിതഭാരമുളള ഈ യുവാവ് തടി കഷ്ണത്തിൽ ചവിട്ടിയതും തടി മുറിഞ്ഞ് ആള് കിണറിനുള്ളിൽ വീഴുകയായിരുന്നു.
സംഭവം പുറംലോകം അറിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ വീഡിയോ പകർത്തിയതോടെയാണ്. ഇയാളുടെ വയറിൽ കയർ കെട്ടിയശേഷമാണ് വലിച്ചു കയറ്റിയത്. ഇദ്ദേഹത്തിന് കാര്യമായ പരിക്കുകളൊന്നും ഇല്ല. ഇയാൾക്ക് ഏകദേശം 180 കിലോ ഭാരമാണ് ഉള്ളത്. ഇത്രയധികം ഭാരമുള്ളതിനാലാണ് താഴേയ്ക്ക് പോകാതെ അയാൾ രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വീഡിയോ കാണാം: