സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു..

സിൽക്ക് സ്മിത എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഉള്ളിൽ ഓടിഎത്തുന്നത് 'ഏഴിമല പൂഞ്ചോല'  എന്ന സ്ഫടികത്തിലെ പാട്ടാണ്.     

Last Updated : Aug 13, 2020, 03:02 PM IST
    • ദീപ്തി ഒരു ട്രാൻസ് വുമണും മോഡലുമാണ്. ഒരു ആൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിൽക്ക് സ്മിതയെപ്പോലെയാകണം എന്നത്.
    • സിൽക്ക് സ്മിതയേയും അവരുടെ ശരീരത്തേയും ജീവനെപ്പോലെയാണ് അവൻ സ്നേഹിച്ചത്. ഇത് ഷനോജ് എന്ന ആൺകൂട്ടിയുടെ കാര്യമാണ്.
    • സിൽക്ക് സ്മിത എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഉള്ളിൽ ഓടിഎത്തുന്നത് 'ഏഴിമല പൂഞ്ചോല' എന്ന സ്ഫടികത്തിലെ പാട്ടാണ്
സ്ഫടികത്തിലെ സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മെക്കോവർ വൈറലാകുന്നു..

ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ മാദകറാണി എന്നറിയപ്പെട്ടിരുന്ന സിൽക്ക് സ്മിതയായുള്ള ദീപ്തിയുടെ മേക്കോവർ ചിത്രങ്ങൾ വൈറലാകുകയാണ്.  ഇത്രയധികം ആരാധകരെ സമ്പാദിച്ചിട്ടുള്ള മറ്റൊരു നടി ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.  

ദീപ്തി ഒരു ട്രാൻസ് വുമണും മോഡലുമാണ്.  ഒരു ആൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിൽക്ക് സ്മിതയെപ്പോലെയാകണം എന്നത്.  സിൽക്ക് സ്മിതയേയും അവരുടെ ശരീരത്തേയും  ജീവനെപ്പോലെയാണ് അവൻ സ്നേഹിച്ചത്.  ഇത് ഷനോജ് എന്ന ആൺകൂട്ടിയുടെ കാര്യമാണ്.  ആരാധന മൂത്ത് മൂത്ത് അവർ ഒരു പെണ്ണായി മാറി. അവന്റെ മനസിലുള്ള മനോഹരമായ സ്ത്രീയുടെപോലെ സ്വരൂപമായി ദീപ്തി കല്യാണിയായി അവൻ മാറുകയായിരുന്നു. പെൺ ഉടലിലേക്കുള്ള യാത്രയിൽ തന്നെ സ്വാധീനിച്ച വ്യക്തിത്വം എന്നാണ് ദീപ്തി സിൽക്കിനെ വിശേഷിപ്പിക്കുന്നത്.  

Also read:ചലഞ്ച് ഏറ്റെടുത്ത് വിജയ്.. വീട്ടിൽ ചെടി നടുന്ന ചിത്രങ്ങൾ വൈറൽ! 

എത്രത്തോളം ബോൾഡ് ആയിരുന്നുവോ അത്രത്തോളം ചൂഷണം ചെയ്യപ്പെട്ട നടിയായിരുന്നു സിൽക്ക് സ്മിത.  ഇന്നും അവർ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നത് ഒരു ചോദ്യം മാത്രമായി അവശേഷിക്കുകയാണ്.  സിൽക്ക് സ്മിത എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികളുടെ ഉള്ളിൽ ഓടിഎത്തുന്നത് 'ഏഴിമല പൂഞ്ചോല'  എന്ന സ്ഫടികത്തിലെ പാട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല അല്ലെ.  

Also read: രൺബീർ ബലാത്സംഗ വീരൻ, ദീപിക മാനസിക രോഗി; ഗുരുതര ആരോപണവുമായി ടീം കങ്കണ! 

ഈ പാട്ടിലെ ചില സീനുകളാണ് സിൽക്കിന്റെ ആരാധികയായ ദീപ്തി പുനരാവിഷ്ക്കരിച്ചിരിക്കുന്നത്.  ആ പാട്ട് സീനിൽ സിൽക്ക് ധരിച്ച വേഷം ധരിച്ച് ദീപ്തി എത്തിയ ചിത്രങ്ങൾ കാണുമ്പോൾ നമുക്കും തോന്നും ഇത് സിൽക്കാണോയെന്ന്.  ആമ്പല്ലൂർ കല്ലൂരിൽ ആണ് ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നത്. ഈ തീമിന്റെ ഐഡിയ ദീപ്തിയുടെ അല്ലെങ്കിലും സിൽക്ക് ആകാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് ദീപതിയ്ക്ക് ഉള്ളത്.  ട്രാൻസ് ജെൻഡർ ആയ എനിക്കിത് ചെയ്യാൻ കഴിഞ്ഞത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരുടേയും സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണെന്ന് ദീപ്തി പറഞ്ഞു.  

Trending News