സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുള്ളത് വീഡിയോകളാണ്. ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ ദിനംപ്രതി നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ ചിലത് ആളുകളെ ചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ ആളുകൾക്ക് സന്തോഷം ഉണ്ടാക്കുകയും, കരയിക്കുകയും അമ്പരപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്.അത്തരത്തിൽ ആളുകൾക്ക് ഏറെ സ്നേഹം തോന്നുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് രണ്ട് കോഴിക്കുഞ്ഞുങ്ങളുടെയും ഒരു പൂച്ച കുഞ്ഞിന്റെയും വീഡിയോയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ടൈനി കിറ്റൺ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. കികിയെന്ന് പേരുള്ള ഒരു കുഞ്ഞ് പൂച്ച രണ്ട് കോഴിക്കുഞ്ഞുങ്ങളെ ആദ്യമായി കാണുന്നതിന്റെ വീഡിയോയാണ് ഇത്. ജന്മനാൽ ഹൃദയത്തിന് പ്രശ്‍നമുള്ള ഒരു പൂച്ചയാണ് കികി. വീട്ടിൽ തന്നെ സംരക്ഷണത്തിൽ കഴിയുന്ന കികി ആദ്യമായി ആണ് കോഴികുഞ്ഞുങ്ങളെ കാണുന്നത്. എന്നാൽ കികിയും കോഴിക്കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ കൂട്ടാകു. പിന്നെയുള്ള മൂവരുടെയും കുസൃതിയും കുറുമ്പുകളും ഒക്കെ ഈ വീഡിയോയിൽ  കാണാം. പുറത്ത് വിട്ട് രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ 1 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.


ALSO READ: Snake Bite Man: പാമ്പിനെ പിടികൂടാൻ ശ്രമിച്ച് യുവാവ്; കടിയേറ്റത് രണ്ട് തവണ- പേടിപ്പെടുത്തുന്ന വീഡിയോ


വീഡിയോ കാണാം


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്