വൈറൽ വീഡിയോ: വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾ സാധാരണയായി കാണപ്പെടുന്നതും വിഷമില്ലാത്തവയുമാണ്. എന്നിരുന്നാലും, വളരെ പ്രകോപിതരാകുമ്പോൾ അവ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്. വിഷമില്ലാത്ത പാമ്പുകൾ കടിച്ചാലും രക്തസ്രാവം, നീർവീക്കം, ടിഷ്യു കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.
ഇത്തരത്തിൽ ഒരു പാമ്പ് മനുഷ്യന്റെ കയ്യിൽ നിരവധി തവണ കടിക്കുകയും കയ്യിൽ നിന്ന് രക്തം വരുന്നതുമാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്. ഇഴഞ്ഞു പോകുന്ന ഒരു പാമ്പിനെ ഇയാൾ കൈകൾ കൊണ്ട് എടുക്കാൻ ശ്രമിക്കുന്നത് കാണാം. പാമ്പ്, തിരിഞ്ഞ് അവന്റെ കൈയുടെ പുറകിൽ കടിച്ചു. ഈ സമയം അയാൾ പാമ്പിനെ താഴേക്കിട്ടു. അതിനുശേഷം അയാൾ വീണ്ടും പാമ്പിനെ എടുക്കുന്നു. ഇത് പാമ്പിനെ കൂടുതൽ പ്രകോപിപ്പിക്കുകയും രണ്ടാം തവണയും അയാളെ കടിക്കുകയും ചെയ്യുന്നു. ഒടുവിൽ അയാൾ പാമ്പിനെ തറയിൽ വച്ചതിന് ശേഷം തന്റെ മുറിവുകൾ ക്യാമറയിൽ കാണിക്കുന്നുണ്ട്. 1.5 ദശലക്ഷത്തിലധികം പേരാണ് ഈ ദൃശ്യങ്ങൾ ഇതുവരെ കണ്ടത്. 39,000 ലൈക്കുകളും ഈ ചെറിയ വീഡിയോ നേടിയിട്ടുണ്ട്.
വീഡിയോക്ക് താഴെ നിരവധി കമന്റുകളും കാഴ്ചക്കാർ എഴുതിയിട്ടുണ്ട്. “സുഹൃത്തേ, ഇത് ഭൂമിയിലെ നിങ്ങളുടെ ആദ്യ ദിവസമാണോ?” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “നിങ്ങൾ അതിനെ കെട്ടിപ്പിടിക്കുകയോ ചുംബിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഒരു ഉപയോക്താവ് എഴുതി. "നിങ്ങൾ പാമ്പുകളെ പിടിക്കുന്നതിൽ വളരെ മോശമാണ്" മറ്റൊരാൾ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...