ജന്മദിനം ആഘോഷത്തിന്റെ ദിവസമാണ്. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളുമൊത്താണ് മിക്കവാറും ആളുകൾ ജന്മദിനം ആഘോഷിക്കുക. ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇവയിൽ പല ദൃശ്യങ്ങളും വൈറലായി മാറും. ഇപ്പോഴിതാ തന്റെ 95-ാം ജന്മദിനം ആഘോഷിക്കുന്ന ഒരാൾക്കായി വിമാനത്തിലെ സഹയാത്രക്കാർ ചേർന്ന് പിറന്നാൾ ​ഗാനം പാടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയിൽ, ഫ്ലൈറ്റ് അറ്റൻഡന്റ് 95കാരനായ ജാക്ക് മക്കാർത്തിക്ക് ജന്മദിനാശംസകൾ നേരുന്നത് കാണാം. “മിസ്റ്റർ ജാക്ക് മക്കാർത്തിക്ക് 95 വയസ്സായി. നിങ്ങൾ ഇന്ന് ഞങ്ങളുടെ വിമാനത്തിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ട്, ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി ജന്മദിനാശംസകൾ പാടാൻ ആഗ്രഹിക്കുന്നു,"ഫ്ലൈറ്റ് അറ്റൻഡ് പറഞ്ഞു.


ALSO READ: Viral Video: ധൈര്യമുണ്ടേൽ വന്ന് അടിക്കെടാ! ആട്ടിൻകുട്ടിയോട് അടികൂടി കുഞ്ഞിപൂച്ച


തുടർന്ന് എല്ലാവരും അവരവരുടെ സീറ്റുകളിലെ വായന ലൈറ്റുകൾ ഓണാക്കി. എല്ലാവരും ചേർന്ന് അദ്ദേഹത്തിനായി പിറന്നാൾ ​ഗാനം ആലപിച്ചു. വളരെ ഹൃദ്യമായ ഒരു ദൃശ്യമാണിത്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വളരെ വേ​ഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വളരെ ഹൃദ്യമായ ദൃശ്യമെന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെടുന്നത്. സന്തോഷം നൽകുന്ന ദൃശ്യമെന്നാണ് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.