Viral Video: ധൈര്യമുണ്ടേൽ വന്ന് അടിക്കെടാ! ആട്ടിൻകുട്ടിയോട് അടികൂടി കുഞ്ഞിപൂച്ച

യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറലായ ആ വീഡിയോയിൽ ഒരു പൂച്ചക്കുട്ടിയും ആട്ടിൻകുട്ടിയും വീടിനുള്ളിൽ നിൽക്കുന്നത് കാണാം.

Written by - Zee Malayalam News Desk | Last Updated : May 15, 2022, 02:07 PM IST
  • യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
  • വൈറലായ ആ വീഡിയോയിൽ ഒരു പൂച്ചക്കുട്ടിയും ആട്ടിൻകുട്ടിയും വീടിനുള്ളിൽ നിൽക്കുന്നത് കാണാം.
  • ഈ രണ്ട് വളർത്തുമൃഗങ്ങളുടെ പ്രവൃത്തികൾ കണ്ട പലരും തമാശ നിറഞ്ഞ കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്.
Viral Video: ധൈര്യമുണ്ടേൽ വന്ന് അടിക്കെടാ! ആട്ടിൻകുട്ടിയോട് അടികൂടി കുഞ്ഞിപൂച്ച

മിക്കവരും വീടുകളിൽ തങ്ങൾക്കിഷ്ടപ്പെട്ട മ‍ൃഗങ്ങളെ വളർത്താറുണ്ട്. ഒന്നിലധികം മൃ​ഗങ്ങളെ വളർത്തുന്നവരുമുണ്ട്. അങ്ങനെ വളരുമ്പോൾ ഈ മൃ​ഗങ്ങളുടെ ഒരുപാട് രസകരമായ നിമിഷങ്ങളുണ്ടാകും. ചില മൃഗങ്ങൾ പരസ്പരം സ്നേഹിക്കും, ചില മൃഗങ്ങൾ എപ്പോഴും ശത്രുക്കളെപ്പോലെയായിരിക്കും. ആ വളർത്ത് മൃ​ഗങ്ങളുടെ പല കുസൃതി നിറഞ്ഞ വീഡിയോകളും ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് നമ്മൾ കാണാറുള്ളതാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യോഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറലായ ആ വീഡിയോയിൽ ഒരു പൂച്ചക്കുട്ടിയും ആട്ടിൻകുട്ടിയും വീടിനുള്ളിൽ നിൽക്കുന്നത് കാണാം. അനങ്ങാതെ നിൽക്കുന്ന ആട്ടിൻകുട്ടിയെ അടിക്കാനായി പൂച്ച ഓടുന്നു. എന്നാൽ ഭയപ്പെടാതെ ആ ആട്ടിൻകുട്ടി അവിടെ തന്നെ നിന്നു. പൂച്ച ഓടിച്ചെന്ന് മതിലിന് പിന്നിൽ ഒളിച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴും ആട്ടിൻകുട്ടി നിശ്ചലമായി നിൽക്കുകയാണ്. ഉടനെ പൂച്ച തിരികെ ഓടിച്ചെന്ന് ആട്ടിൻകുട്ടിയുടെ ദേഹത്ത് കയറാൻ ശ്രമിക്കുന്നു. വീണ്ടും അങ്ങനെ ചെയ്തപ്പോൾ ആട്ടിൻകുട്ടി ഭയന്ന് മുറിക്കുള്ളിലേക്ക് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാൻ കഴിയും. 

 

ട്വിറ്ററിൽ അപ്ലോഡ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. ഈ രണ്ട് വളർത്തുമൃഗങ്ങളുടെ പ്രവൃത്തികൾ കണ്ട പലരും തമാശ നിറഞ്ഞ കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്. നിരവധി പേർ വീഡിയോ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News