Viral Video: ഇത് വെറും മഴയല്ല... മത്സ്യമഴ; റോഡിലാകെ തുള്ളിക്കളിക്കുന്ന മീനുകൾ..!
Fish Rain Trending Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മഴയത്ത് ആകാശത്തു നിന്നും പതിക്കുന്ന മീനുകളെ. വീഡിയോ കണ്ടാൽ ഞെട്ടും...
Fish Rain Video: സാധരണ മഴപെയ്യുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന കാഴ്ചകളാണ് ഇടി, മിന്നൽ പിന്നെ ഐസ് മഴ ഒക്കെ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ മീൻ മഴയെ പറ്റി. അതെ ആകാശത്തു നിന്നും പൊഴിഞ്ഞു വീഴുന്ന മീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം (Viral Video).
Also Read: പെട്രോളടിക്കാൻ വന്ന യുവതി പമ്പിൽ കാട്ടിക്കൂട്ടിയത്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
സംഭവം നടന്നത് അങ്ങ് ദൂരെ ഇറാനിലാണ്. മത്സ്യ മഴ കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ഇറാനിലുള്ളവർ. വന്നു വീഴുന്നത് ചത്ത മത്സ്യമല്ല ജീവനുള്ളതാണെന്നതാണ് വീഡിയോയുടെ പ്രത്യേകത. എന്നാൽ ഈ വീഡിയോ (Viral Video) വ്യാജമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. പല ഇടങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട് എന്ന കേട്ടിട്ടുണ്ട്. വീഡിയോ nstablog9ja എന്ന X അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും കമന്റ്സും കിട്ടുന്നുണ്ട്. വീഡിയോ കാണാം...
Also Read: ബോയ്‌ഫ്രണ്ടിനായി പെൺകുട്ടികളുടെ മുട്ടനടി, വീഡിയോ കണ്ടാൽ ഞെട്ടും!
Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും
എന്തൊക്കെ ആയാലും ഇതിന് പിന്നിൽ എന്തായിരിക്കും കാരണം എന്നായിരിക്കും നിങ്ങളും ആലോചിക്കുന്നത് അല്ലെ. എന്നാൽ ഇതൊരു പ്രതിഭാസമാണ്, കടലില്‍ നിന്ന് ടൊര്‍ണാഡോ ഉണ്ടാവുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്നാണ് പറയുന്നത്. ശക്തമായ ചുഴലിയില്‍ വെള്ളത്തിനൊപ്പം മീനുകളും വന്ന് അടിയുമെന്നും സമുദ്രത്തില്‍ നിന്ന് ഇവ കരയിലേക്ക് വരുമ്പോള്‍ ആകാശത്ത് നിന്ന് മത്സ്യങ്ങള്‍ താഴേക്ക് വീഴും. ചുഴലിക്കാറ്റ് കടന്നുപോയ ശേഷമാണ് ഇത് സംഭവിക്കുന്നത് അതുകൊണ്ട് ആകാശത്ത് നിന്ന് മത്സ്യം മഴയായി പെയ്യുന്നത് പോലെ തോന്നുന്നതെന്നാണ് ശാസ്ത്രജ്ഞരും പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്