Viral Video : എന്താ ഇപ്പാ പോയേ? ആൾത്തിരക്കുള്ള റോഡിലൂടെ കാണ്ടാമൃഗം ഓടിപോകുന്നു; സംഭവം മനസ്സിലാകാതെ നാട്ടുകാർ
Animal Viral Video : കാണ്ടാമൃഗം കടന്ന് പോകുമ്പോൾ എല്ലാവരും അതിശയത്തോടെ നോക്കുന്നത് വീഡിയോ കാണാൻ സാധിക്കും.
വനാതിർത്തിയിലുള്ള ഗ്രാമങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണമോ അല്ലെങ്കിൽ അവ ജനവാകേന്ദ്രങ്ങളിലേക്ക് എത്തുന്നതോ മറ്റും ഒരു സാധാരണയായ കാഴ്ചയായിട്ടാണ് കാണാപ്പെടാറുള്ളത്. നമ്മുടെ നാട്ടിലാണെങ്കിൽ ആനയോ കാട്ടു പന്നികളെയെയാണ് ഇങ്ങനെ കാടിനോട് ചേർന്ന ജനവാസകേന്ദ്രങ്ങളിൽ കാണപ്പെടുന്നത്. ചില ഇടങ്ങളിൽ ഇങ്ങനെ മാനും മ്ലാവും മറ്റ് ഉപദ്രവകാരികൾ അല്ലാത്ത മൃഗങ്ങളെത്തും. അങ്ങനെ ഒരു കാണ്ടാമൃഗമെത്തിയാലോ?
അതേ കാണ്ടാമൃഗം ഇംഗ്ലീഷിൽ റൈനോ എന്ന പറയും. ഭയങ്കര തൊലിക്കട്ടിയുള്ളതിനാൽ ചിലപ്പോൾ കളിയാക്കാനും മറ്റും മൃഗത്തിന്റെ പേര് പലപ്പോഴും ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ ഇവിടെ ഒരു ഗ്രാമത്തിലെ സ്ഥിരം കാഴ്ചയാണ് വീഥികളിലൂടെ കാണ്ടാമൃഗം ഓടി പോകുന്നത്. നോപ്പാളിലെ ചിതാവനിൽ നിന്നുള്ള ഒരു കാഴ്ചയാണിത്. വീഡിയോ കാണാം:
ALSO READ : Viral Video : കാട്ടാനകളെ തുരത്താൻ ശ്രമിച്ച് യുവാക്കൾ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
ദൂരെ നിന്നും ഒരു കാണ്ടാമൃഗം റോഡിലൂടെ ഓടി വരുന്നതാണ് വീഡിയോ. ഭീമാകാരമായ മൃഗത്തെ കണ്ട് റോഡിൽ നിന്നിരുന്ന നായകുട്ടി പേടിച്ച് വീടിന്റെ ഉള്ളിലേക്ക് പോകുന്നത് കാണാം. കാണ്ടാമൃഗം കടന്ന് പോകുമ്പോൾ എല്ലാവരും അതിശയത്തോടെ നോക്കുന്നത് വീഡിയോ കാണാൻ സാധിക്കും. കാണ്ടാമൃഗത്തെ എതിരെ കാണുമ്പോൾ വാഹനത്തിൽ വരുന്നവർ സൈഡ് മാറി കൊടുക്കുന്നുമുണ്ട്.
അരുൺ തമാങ് എന്ന ഒരാളെടുത്ത വീഡിയോ നേപ്പാൾ നൊമാഡിക് ട്രാവെലർ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലൂടെ പങ്കുവച്ചരിക്കുന്നത്. ചിതാവനിലെ സാധാരണ ഒരു ദിവസത്തെ കാഴ്ച എന്ന കുറിപ്പ് രേഖപ്പെടുത്തിയാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. വീഡിയോയ്ക്ക് രസകരമായി കമന്റുകളും ലഭിച്ചിട്ടുണ്ട്.
ALSO READ : Viral Video : താറാവിന്റെ പുറത്തു കയറി പട്ടിക്കുട്ടിയുടെ സവാരി; വീഡിയോ വൈറൽ
'ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് കാണ്ടാമൃഗം ഇങ്ങനെ ഓടുന്നത്' ' ആരും പേടിക്കണ്ട കാണ്ടാമൃഗം പ്രഭാതസവാരിക്കിറങ്ങിയതാണ്'. 'ആരാണ് ജുമാഞ്ചി ഓടിക്കുന്നത്?' എന്ന് തുടങ്ങിയ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.