എന്തെങ്കിലും വായിക്കുന്നതിനേക്കാൾ വീഡിയോകൾ കാണുന്നതാണ് ഇപ്പോൾ കൂടുതൽ പേർക്കും താത്പര്യം. പലപ്പോഴും ജീവിതത്തിലെയും, കുടുംബത്തിലെയും, ജോലി സ്ഥലങ്ങളിലെയും ടെൻഷനും സ്‌ട്രെസും മാറ്റാൻ പലപ്പോഴും ഈ വീഡിയോകൾ ആളുകളെ സഹായിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ ചിലത് ആളുകളെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറും അതിശയിപ്പിക്കാറും ഒക്കെയാണ് ഉള്ളതെങ്കിൽ മറ്റ് ചില വീഡിയോകൾ ആളുകളെ കരയിക്കാറും ഉണ്ട്. ഇങ്ങനെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ വിവാഹത്തിന്റെയും, മൃഗങ്ങളുടെയും ഒക്കെ വീഡിയോകൾ ഉൾപ്പെടും. വിവാഹ വേദികളിലെ ഡാൻസും, സന്തോഷവും, കുസൃതികളും ഒക്കെയാണ് വിവാഹ വീഡിയോകൾ ശ്രദ്ധ നേടാന് കാരണം. അതേസമയം മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യമാണ് പലപ്പോഴും മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. ഇപ്പോൾ നാട്ടിലേക്കിറങ്ങിയ രണ്ട് ആനകളെ തുരത്താൻ ശ്രമിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ് ആനകൾ. പലപ്പോഴും ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും കുട്ടിയാനകളുടെ കുസൃതിയും കുറുമ്പുമൊക്കെ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും. ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. സാധാരണയായി കട്ടിലുള്ള ആനകൾ ചിലപ്പോഴൊക്കെ നാട്ടിലേക്ക് ഇറങ്ങാറുണ്ട്. കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന ആനകൾ ആളുകൾക്ക് നാശനഷ്ടങ്ങളും പലപ്പോഴും ജീവനാശവും ഒക്കെ ഉണ്ടക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ നാട്ടിലിറങ്ങിയ ആനകളെ ഓടിക്കാൻ ശ്രമിക്കുന്ന 2 യുവാക്കളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.
ALSO READ: Viral Video : കുറുമ്പൻ ആനക്കുട്ടിയുടെ കിടിലം ഫുട്ബോൾ കളി; വീഡിയോ വൈറൽ
നീരജ് ശ്രീവാസ്തവ എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങിയ ആനകളെ ഓടിക്കാൻ ശ്രമിക്കുകയാണ് രണ്ട് യുവാക്കൾ. യുവാക്കൾ ആനക്ക് നേരെ കൂകി വിളിക്കുകയൂം വടി കാണിച്ച് പേടിപ്പിക്കുകയുമാണ്. ആദ്യം ആന ഒന്ന് പേടിക്കുന്നുണ്ടെങ്കിലും പിന്നീട് യുവാക്കളുടെ നേരെ പാഞ്ഞ് അടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വീണ്ടും ആന പിന്തിരിഞ്ഞു പോകുകയാണ്. യുവാക്കൾ തല നാഴിരയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് ആളുകളുടെ അഭിപ്രായം. ഇതിനോടകം തന്നെ നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...