വൈറൽ വീഡിയോ: വളർത്തുനായയെ രക്ഷിക്കാൻ പെരുമ്പാമ്പിനോട് പോരാടുന്ന മൂന്ന് കുട്ടികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതൊരു പഴയ വീഡിയോ ദൃശ്യമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വീണ്ടും വൈറലായിരിക്കുകയാണ്. നായയുടെ വയറിലും കാലിലുമായാണ് പെരുമ്പാമ്പ് ചുറ്റിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നായ്ക്കുട്ടി ജീവന് വേണ്ടി കരയുന്നത് കാണാം. മൂന്ന് ആൺകുട്ടികൾ ചേർന്ന് പാമ്പിനെ നായയുടെ ശരീരത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുക. മുതിർന്ന ആൺകുട്ടി പാമ്പിന്റെ തല നിലത്ത് കുത്താൻ ശ്രമിക്കുന്നത് കാണാം. ഇളയ രണ്ട് ആൺകുട്ടികൾ ചേർന്ന് വളർത്തുനായയുടെ മേലുള്ള പാമ്പിന്റെ പിടി അയയ്ക്കാൻ ശ്രമിക്കുകയാണ്.


ALSO READ: Viral Video: കടുവയ്ക്ക് ഭക്ഷണം കൊടുക്കാൻ വാഹനത്തിന്റെ ജനൽ തുറന്ന് ഡ്രൈവർ; പിന്നീട് എന്ത് സംഭവിച്ചുവെന്ന് നോക്കൂ


പാമ്പ് വീണ്ടും നായയെ ഞെരുക്കി കൊല്ലാൻ ശ്രമിക്കുമ്പോൾ ആൺകുട്ടികൾ പെരുമ്പാമ്പിനെ നായയുടെ ശരീരത്തിൽ നിന്ന് വലിച്ച് മാറ്റാൻ ശ്രമിക്കുകയാണ്. മൂത്ത കുട്ടി ഒരു ലോഹ വടി ഉപയോ​ഗിച്ച് പാമ്പിന്റെ തല നായയുടെ ശരീരത്തിൽ നിന്ന് മാറ്റി. പിന്നീട് മൂന്ന് ആൺകുട്ടികളും ചേർന്ന് പാമ്പിന്റെ ശരീരത്തിൽ പിടിച്ച് വലിച്ച് നായയുടെ ശരീരത്തിൽ നിന്ന് വേർപ്പെടുത്തുന്നു.



വളർത്തുനായ ഒടുവിൽ പെരുമ്പാമ്പിൽ നിന്ന് മുക്തമാവുകയും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ 19.7 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. പാമ്പിനോട് പോരാടാനും വളർത്തുമൃഗത്തെ രക്ഷിക്കാനും കുട്ടികൾ കാണിച്ച ധൈര്യത്തെ എല്ലാവരും പ്രശംസിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.