ചില കാര്യങ്ങൾക്ക് ഉത്തരമുണ്ടാകില്ല എന്ന് പറയുന്ന പോലെ ചില കാഴ്ചകൾക്കും ഉത്തരമുണ്ടാകില്ല. അതിന് കാരണമെന്താണ് തിരഞ്ഞാൽ അതിന് അന്തോം കുന്തോം ഉണ്ടാവില്ല. അത്തരത്തിലൊരു സംഭവമാണ് സാമൂഹി മാധ്യമങ്ങളിൽ വൈറലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ് റൻഡാൽ എന്ന സഞ്ചാരി പങ്ക് വെച്ച വീഡിയോ ആണ് സംഭവത്തിന് ആധാരം. ബ്രിട്ടനിൽ മല കയറ്റത്തിനിടെയാണ് ക്രിസിന് വിചിത്രമായൊരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.


ക്രിസ് നടക്കുന്നതിനൊപ്പം അതേ വേഗത്തിലും അതേ ദിശയിലേക്കും നടക്കുന്ന നിഴൽ. ദൃശ്യങ്ങൾ ക്രിസ് തന്നെ പകർത്തിയതോടെ സംഭവം ട്വിറ്ററിൽ വലിയ സംസാര വിഷയമായി. കാഴ്ചയിൽ മനുഷ്യരുടേതിന് സമാനമായ ദൃശ്യമായിരുന്നു ക്രിസിൻറെ വീഡിയോയിൽ.


ALSO READ: Viral Video: പുള്ളിപ്പുലിയെ ആക്രമിച്ച് പെരുമ്പാമ്പ്... പിന്നീട് വമ്പൻ ട്വിസ്റ്റ്- വീഡിയോ വൈറൽ


സംഭവം ഇത്രമാത്രം


മല കയറ്റത്തിൽ ഇത്തരം സംഭവങ്ങൾ സ്ഥിരമാണ്. ബ്രോക്കൺ സ്പെക്ടർ എന്ന പ്രതിഭാസമാണ് ഇതിന് പിന്നിൽ. പുലര്‍ച്ചെയുള്ള സൂര്യവെളിച്ചം വസ്തുക്കളുടെ നിഴല്‍ മൂടല്‍മഞ്ഞില്‍ പതിപ്പിക്കുന്നതാണ് ബ്രോക്കണ്‍ സ്പെക്ടർ . വെളിച്ചത്തിന്‍റെ അളവും മൂടല്‍മഞ്ഞ് എത്ര അകലെയാണെന്നുള്ളതും ആശ്രയിച്ച് വലുപ്പം വ്യത്യസപ്പെട്ടിരിക്കും



 


ജര്‍മന്‍ സഞ്ചാരിയായ ജോണ്‍ സില്‍ബര്‍ഷാഗിനും നേരത്തെ ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നു. ഭൂമിയിലാണ് ക്രിസ് കണ്ട നിഴലെങ്കിൽ ജോണിൻറെ നിഴൽ ആകാശത്തായിരുന്നു.ഒരു ദിവ്യരൂപം പോലെ ജോണിന്‍റെ നിഴല്‍ മലയ്ക്കപ്പുറം ആകാശത്തുള്ള മൂടല്‍മഞ്ഞിലാണ് കണ്ടത്. ഈ സമയത്ത് മഴവില്ലും രൂപപ്പെട്ടിരുന്നു. ജോണ്‍ പങ്കുവച്ച ഈ ചിത്രത്തില്‍ മഴവില്ലിന് നടുവില്‍ ആകാശത്ത് നില്‍ക്കുന്ന ഏതൊ ദിവ്യ വ്യക്തിയെ പോലെയായിരുന്നു ജോണിന്‍റെ രൂപം കണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.