Viral Video: പുള്ളിപ്പുലിയെ ആക്രമിച്ച് പെരുമ്പാമ്പ്... പിന്നീട് വമ്പൻ ട്വിസ്റ്റ്- വീഡിയോ വൈറൽ

Python Attacks Leopard: ഒരു പുള്ളിപ്പുലിയെ ആക്രമിക്കുന്ന പെരുമ്പാമ്പിനെയും പുള്ളിപ്പുലിയുടെ പ്രത്യാക്രമണവുമാണ് ഈ വീഡിയോയിൽ കാണുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 10:57 PM IST
  • പുഴയുടെ തീരത്ത് പുള്ളിപ്പുലി വെള്ളം കുടിക്കുന്നതാണ് വീഡിയോയിലുള്ളത്
  • ഇതിനിടെ വെള്ളം കുടിക്കുന്ന പുലിയെ സാമാന്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പ് ആക്രമിക്കുന്നു
  • പുലി പെരുമ്പാമ്പിനെ കൊല്ലാതെ പല്ലിൽ പിടിച്ച് പാറക്കെട്ടുകൾക്ക് മുകളിലേക്ക് നടക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം
Viral Video: പുള്ളിപ്പുലിയെ ആക്രമിച്ച് പെരുമ്പാമ്പ്... പിന്നീട് വമ്പൻ ട്വിസ്റ്റ്- വീഡിയോ വൈറൽ

വൈറൽ വീഡിയോ: മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു. കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും.

സിംഹം, കടുവ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങൾ പാമ്പുകളെ വേട്ടയാടുന്നത് അപൂർവമായ കാഴ്ചയാണ്. ഒരു പുള്ളിപ്പുലിയെ ആക്രമിക്കുന്ന പെരുമ്പാമ്പിനെയും പുള്ളിപ്പുലിയുടെ പ്രത്യാക്രമണവുമാണ് ഈ വീഡിയോയിൽ കാണുന്നത്. വൈൽഡ് ലൈഫ് അനിമൽ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ദിവസങ്ങൾക്കകം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlifeanimall (@wildlifeanimall)

ALSO READ: Viral Video: 'റെയിൻബോ പെരുമ്പാമ്പ്'; വൈറലായി മഴവില്ലഴകുള്ള പെരുമ്പാമ്പ്

പുഴയുടെ തീരത്ത് പുള്ളിപ്പുലി വെള്ളം കുടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനിടെ വെള്ളം കുടിക്കുന്ന പുലിയെ സാമാന്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പ് ആക്രമിക്കുന്നു. പുലി പെരുമ്പാമ്പിനെ കൊല്ലാതെ പല്ലിൽ പിടിച്ച് പാറക്കെട്ടുകൾക്ക് മുകളിലേക്ക് നടക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പാറക്കെട്ടിന് മുകളിലേക്ക് നടക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ പെരുമ്പാമ്പ് കടിച്ചു. ഇതോടെ കൂടുതൽ പ്രകോപിതനായ പുള്ളിപ്പുലി പാമ്പിനെ കടിച്ച് കൊല്ലുകയാണ്. പുള്ളിപ്പുലിയെ ആക്രമിക്കുന്നതിന് മുൻപ് പാമ്പുകൾ ഇനിയൊന്നു ചിന്തിക്കുമെന്നാണ് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News