സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യവും കൂടുതലാണ്. ചിലർക്ക് വളർത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കിൽ, ചിലർക്ക് കൂടുതൽ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ തന്നെ പാമ്പുകളുടെ വിഡിയോകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല.  പട്ടികളുടെയും പൂച്ചകളുടെയും കളികളും വികൃതികളും ഒക്കെയാണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതെങ്കിൽ, വന്യ ജീവികളെ കുറിച്ച് കൂടുതൽ അറിയാത്തതും, അവർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്. ഒരു അണ്ണാനും മൂർഖനും തമ്മിൽ ഏറ്റ് മുട്ടുന്ന വീഡിയോയാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി ഒന്നിനെയും ഉപദ്രവിക്കാത്ത സാധു ജീവിയായി ആണ് അണ്ണാനെ കാണുന്നത്. എന്നാൽ റോക്ക് സ്ക്യുറൽ എന്ന വിഭാഗം അണ്ണാൻ പാമ്പിനെ വരെ തിന്നാറുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതേസമയം പാമ്പും അണ്ണാനെ ആക്രമിക്കുകയും അവയുടെ കുഞ്ഞുങ്ങളെ തിന്നുകയും ചെയ്യാറുണ്ട്. കൊടിയ വിഷമുള്ള പാമ്പും അണ്ണാനും തമ്മിൽ ഏറ്റ്മുട്ടുമ്പോൾ പലരും അണ്ണൻ കൊല്ലപ്പെടും എന്നാണ് പ്രതീക്ഷിക്കാറുള്ളത്. എന്നാൽ അണ്ണാൻ പാമ്പിനെ കൊല്ലുന്ന സാഹചര്യങ്ങളും കുറവല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


ALSO READ: Viral VIdeo : രണ്ട് കൊമ്പനാനകൾ കൊമ്പ് കോർത്തപ്പോൾ സംഭവിച്ചത്; വീഡിയോ വൈറൽ



റോറിങ് എർത്ത് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ സ്വർണ്ണ നിറമുള്ള കേപ്പ് കോബ്ര എന്ന മൂർഖനും ഒരു ചെറിയ അണ്ണാനും തമ്മിൽ ഏറ്റ് മുട്ടുന്നത് കാണാം. ദക്ഷിണാഫ്രിക്കയിലെ ക്ഗലഗഡി ട്രാൻസ്‌ഫ്രോണ്ടിയർ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. ഒടുവിൽ മടുക്കുമ്പോൾ പാമ്പ് മടങ്ങി പോകുകയാണ് ഈ വിഡിയോയിൽ കാണാൻ കഴിയുന്നത്. എന്നാലും അണ്ണാൻ പിന്മാറാൻ തയ്യാറാകുന്നില്ല. പിന്നാലെ പോയി വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയാണ് അണ്ണാൻ വീണ്ടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.