മൃഗങ്ങളുടെ ജീവിതവും, അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളും പലപ്പോഴും  സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. മൃ​ഗങ്ങൾ പരസപരം സഹായിക്കുന്നതും വേട്ടയാടുന്നതും കൂട്ടമായി ആക്രമിക്കുന്നതും തുടങ്ങിയ വീഡിയോകളെല്ലാം ഇതിൽ ഉൾപ്പെടും. ചില മൃഗരാജാവായ സിംഹം കൂട്ടത്തോടെ ആക്രമിക്കാൻ എത്തിയാൽ പോലും ചില മൃഗങ്ങൾ ഒറ്റയ്ക്ക് പൊരുതുന്ന വീഡിയോകളും പുറത്ത് വരാറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ് നിലവിൽ സോഷ്യൽ മീഡിയിയിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ജിറാഫും ഒരു കൂട്ടം സിംഹങ്ങളും തമ്മിലുള്ള വിഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നാലോളം പെൺസിംഹങ്ങളൂം ഒരു ആൺ സിംഹവും ചേർന്ന് ഒരു ജിറാഫിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. പലപ്രാവശ്യം ഒറ്റയ്ക്കും കൂട്ടമായും സിംഹങ്ങൾ ആക്രമണം നടത്തുന്നുണ്ടെങ്കിലും ജിറാഫ് നിഷ്പ്രയാസം സിംഹങ്ങളെ തട്ടിയറിയുകയാണ്. ജിറാഫിന്റെ കാലിൽ ചാടി കയറുന്നുണ്ടെകിലും ആക്രമിക്കാൻ സിംഹത്തിന് കഴിയുന്നില്ല.



ALSO READ: Viral video: 'ചെന്നുപെട്ടത് സിംഹത്തിന്റെ മടയിൽ'; സിംഹത്തിന് മുന്നിൽപ്പെട്ട കഴുതപ്പുലിക്കുഞ്ഞുങ്ങൾ- വൈറൽ വീഡിയോ


ജിറാഫിന് ഏറെ ഉയരം ഉള്ളത് കൊണ്ട് സിംഹത്തിന്റെ കഴുത്തിൽ എത്താൻ സാധിക്കാത്തതും ആക്രമിക്കാൻ കഴിയാത്തതുമാണ് ഇതിന് കാരണമെന്നാണ് ചിലരുടെ അഭിപ്രായം. സിംഹങ്ങളും കടുവകളും സാധാരണയായി ഇരയുടെ കഴുത്തിലാണ് ആക്രമിക്കുക. കഴുത്തൊടിച്ചും ശ്വാസം മുട്ടിച്ചും ഒക്കെയാണ് സിംഹങ്ങൾ ഇരകളെ കൊല്ലരുത്.  


വൈൽഡ്ലൈഫ് സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ കരുത്തനായ ജിറാഫ് എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ 4 മില്യണിലധികം ആളുകൾ കണ്ട് കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം എന്ത്  സംഭവിച്ചുവെന്ന് കാണിക്കുന്നില്ലെന്ന് ചിലർ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. "ഇതിൽ എന്താണ് സംഭവിച്ചതെന്ന് നമ്മുക്ക് അറിയില്ല. തുടർച്ചയായി ആക്രമിക്കുമ്പോൾ ക്രമേണ ജിറാഫിന് കരുത്ത് നഷ്ടപ്പെടുകയും പ്രതിരോധിക്കാൻ കഴിയാതെ വരികെയും ചെയ്യും. ജിറാഫ് രക്ഷപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഒരാൾ കമന്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.