Viral Video: സീലുകൾ അഥവ കടൽനായകൾ ബുദ്ധിശക്തിയുള്ള ജീവികളാണ്. വലിയ പല്ലുകളുള്ള ഇവ ആളുകളെ ആക്രമിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത്തരത്തിൽ ഒരു സീലിൻറെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. സ്കൂബ ഡൈവറുമായി ചങ്ങാത്തം കൂടുന്ന സീലാണ് വീഡിയോയിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ സൗഹൃദം കാണിക്കുന്ന ഒരു മനോഹരമായ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ കാണുന്ന മുങ്ങൽ വിദഗ്ധൻ ബെൻ ബർവില്ലെ, ഒരു ഡോക്ടറും അണ്ടർവാട്ടർ ക്യാമറമാനുമാണ് -സമുദ്രജീവികളെ ചിത്രീകരിക്കുന്നതിൽ വിദഗ്ദ്ധനാണ് ബെൻ ബർവില്ലെ. ഡോൾഫിനുകളെക്കുറിച്ചും സീലുകളെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തുന്നു.


ALSO READ: ഈ കുഞ്ഞൻ പറഞ്ഞാൽ ഈ കൊമ്പൻ കേൾക്കും; അതാണ് അവരുടെ ബന്ധം- വീഡിയോ


മുങ്ങൽ വിദഗ്ദ്ധൻ സ്നേഹപൂർവ്വം തഴുകുമ്പോൾ സീൽ പതുങ്ങി നിൽക്കുന്നത് കാണാം. 'സിലുകൾ കടലിലെ നായ്ക്കൾ' എന്ന അടിക്കുറിപ്പോടെ 'വണ്ടർ ഓഫ് സയൻസ്' എന്ന പേജാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 


 



22.6 ദശലക്ഷം പേരാണ് വീഡിയോ കണ്ടത് 72k ലൈക്കുകളും വീഡിയോക്ക് ലഭിച്ചു. അധികം താമസിക്കാതെ സംഭവം വൈറൽ. കടൽ ‍സസ്തനികളാണ് സീലുകൾ (Seal). വെള്ളത്തിൽ തുഴയാൻ സഹായിക്കുന്ന ഫ്ലിപ്പറുകളും സ്ട്രീംലൈൻ ശരീരവും സീലുകളുടെ പ്രത്യേകതയാണ്. കരയിൽ ചലിക്കാൻ സഹായിക്കുന്ന നാലു പാദങ്ങളും ഇവക്കുണ്ട്. ചെവികൾ ഇല്ലാത്ത സീലുകളാണ് എലിഫെൻറ് സീൽ, ഹാർബർ സീൽ, ഹാർപ് സീൽ, ലിയോപാഡ് സീൽ എന്നിവ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.