Serbia: വിദേശനയത്തില്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട് സെര്‍ബിയ. ഇന്ത്യാക്കാർക്ക് വിസ രഹിത പ്രവേശന സൗകര്യം നല്‍കുന്നത് നിരോധിക്കാന്‍ സെര്‍ബിയ തീരുമാനിച്ചു. ജനുവരി 1 മുതല്‍ ഈ നിരോധനം നിലവില്‍ വരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ നയതന്ത്ര, ഔദ്യോഗിക ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 90 ദിവസത്തേക്കും സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക്  30 ദിവസവും വിസയില്ലാതെ സെര്‍ബിയ സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച്  2023 ജനുവരി 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സാധുവായ വിസയില്ലാതെ സെർബിയയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. 


Also Read:  PAN Card Update: അടുത്ത വർഷം മുതൽ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് വേണ്ട?


അനധികൃത കുടിയേറ്റം തടയുന്നതിനും  യൂറോപ്യൻ വിസ നയത്തിന്‍റെ ആവശ്യകതകൾ പാലിക്കുന്നതിനുമാണ് സെര്‍ബിയ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. "എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും സെർബിയയിൽ വിസയില്ലാതെ പ്രവേശിക്കുന്നതിനും 30 ദിവസം വരെ തങ്ങുന്നതിനും അനുവദിച്ചിരുന്ന നിയമം പിൻവലിച്ചിരിക്കുന്നു," സെര്‍ബിയ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.


Also Read:  Covid Update: ദുബായിൽ നിന്ന് മടങ്ങിയെത്തിയ 2 പേർക്ക് ചെന്നൈ എയർപോർട്ടിൽ കോവിഡ് സ്ഥിരീകരിച്ചു


മുന്‍ നിയമം അനുസരിച്ച് നയതന്ത്ര, ഔദ്യോഗിക ഇന്ത്യൻ പാസ്‌പോർട്ടുകൾ ഉള്ളവർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ ഈ രാജ്യം സന്ദർശിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാല്‍,  സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് ഈ കാലയളവ് 30 ദിവസമായിരുന്നു.  2017ലാണ് സെര്‍ബിയ ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചത്.  


സെർബിയ സർക്കാര്‍ വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ ഇന്ത്യൻ എംബസി യാത്രക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതായത്, തലസ്ഥാനമായ ബെൽഗ്രേഡിലെ ഇന്ത്യൻ എംബസി വിസ നിയമങ്ങളിലെ മാറ്റത്തെക്കുറിച്ച് ഇന്ത്യൻ പൗരന്മാരെ അറിയിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.  


'2023 ജനുവരി 1 മുതൽ സെർബിയയിലേക്ക് പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും റിപ്പബ്ലിക് ഓഫ് സെർബിയയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്. എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും സെർബിയയിൽ 30 ദിവസം വരെ തങ്ങുന്നതിന് വിസ രഹിത പ്രവേശനത്തിന് അനുമതി നല്‍കുന്ന ക്രമീകരണം സെർബിയ സർക്കാർ നിര്‍ത്തലാക്കി. അതിനാല്‍, 2023 ജനുവരി 1നോ അതിനുശേഷമോ സെർബിയ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ, ന്യൂഡൽഹിയിലെ സെർബിയ എംബസിയിലോ അവർ താമസിക്കുന്ന രാജ്യത്തിലോ വിസയ്ക്ക് അപേക്ഷിക്കണം', നിര്‍ദ്ദേശത്തില്‍ പറയുന്നു. 


സാധുതയുള്ള ഷെന്‍ഗെന്‍ വിസ, യുകെ വിസ, അല്ലെങ്കിൽ യു എസ്  വിസകൾ അല്ലെങ്കിൽ ഈ രാജ്യങ്ങളിൽ റസിഡന്റ് സ്റ്റാറ്റസ് ഉള്ള ഇന്ത്യക്കാർക്ക് 90 ദിവസം വരെ സെർബിയയിൽ പ്രവേശിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.