ന്യുഡൽഹി: ചൈനയിലെ വന്മതിൽ താണ്ടി എത്തിയ കോറോണ വൈറസ് (Covid19)ലോകമെങ്ങും താണ്ഡവം ആടുന്നത് തുടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ച് കൊറോണ രോഗബാധ മൂലം അഞ്ച് ലക്ഷം എയ്ഡ്സ് രോഗികൾ മരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 


റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടുത്ത 6 മാസത്തിനുള്ളിൽ ആഫ്രിക്കയിലെ സഹാറൻ പ്രദേശത്ത് 5 ലക്ഷത്തോളം എയ്ഡ്സ് രോഗികൾ മരിക്കുമെന്നാണ്.  ഇത് സംഭവിക്കുകയാണെങ്കിൽ 2008 ൽ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ റെക്കോർഡ് ഇത് തകർക്കും.


Also read: Corona: 24 മണിക്കൂറിനിടെ ഡൽഹിയിൽ 472 പേർക്ക് രോഗം 


2018 ൽ സബ്-സഹാറൻ ആഫ്രിക്കയിൽ 25.7 ദശലക്ഷം ആളുകൾക്ക് എച്ച്ഐവി ബാധിതരാണെന്നും 64 ശതമാനം പേർ ആൻറിട്രോട്രോവൈറൽ (എആർവി) തെറാപ്പി എടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ  ഉണ്ടായിരുന്നു. പക്ഷേ കൊറോണ വൈറസ് കാരണം നിരവധി എച്ച്ഐവി ക്ലിനിക്കുകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.  ഇക്കാരണത്താൽ എയ്ഡ്സ് രോഗികൾക്ക് അവരുടെ മരുന്നിന്റെ ഡോസുകൾ നഷ്ടമാകുകയാണ്.  


എയ്ഡ്സ് രോഗികൾക്ക് എആർ‌പി തെറാപ്പി ലഭ്യമായില്ലെങ്കിൽ അവരുടെ ശരീരത്തിൽ എച്ച്ഐവി വൈറസിന്റെ അളവ് വർദ്ധിക്കാൻ തുടങ്ങുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ  രോഗിയുമായി മറ്റുള്ളവർ സമ്പർക്കപ്പെട്ടാൽ എയ്ഡ്സ് രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യും. 


Also read: ആത്മനിര്‍ഭര്‍ ഭാരത്: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 4 മാസത്തിനക൦, തൊഴിലാളികള്‍ക്ക് 2 മാസത്തേക്ക് സൗജന്യ റേഷന്‍..


2010 മുതൽ ആഫ്രിക്കയിലെ കുട്ടികളിൽ എച്ച്ഐവി അണുബാധയുടെ തോത് 43 ശതമാനം കുറയുന്നുണ്ട്. ആന്റി റിട്രോവൈറൽ (എആർവി) തെറാപ്പിയാണ് ഇതിന് കാരണമായി പറയുന്നത്. ഇവർക്ക്  ശരിയായ സമയത്ത് മരുന്നും തെറാപ്പിയും ലഭിച്ചില്ലെങ്കിൽ മൊസാംബിക്കിൽ വരുന്ന ആറ് മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം 37 ശതമാനമായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. മലാവിയിലും സിംബാബ്‌വെയിലും 78 ശതമാനം വീതവും ഉഗാണ്ടയിൽ 104 ശതമാനം കുട്ടികളും എച്ച്ഐവി ബാധിതരായേക്കാം എന്നാണ് സൂചന. 


അതുകൊണ്ടുതന്നെ എച്ച്ഐവി പ്രതിരോധവും ചികിത്സയും ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനയും (WHO)യുണയിഡ്സും (UNAIDS)രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  എച്ച്ഐവിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് കോവിഡ് -19 ഒരു കാരണമാകരുതെന്ന്  യുനെയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ വിന്നി ബയാനിമയും പറഞ്ഞു.