ന്യുഡൽഹി: ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പത്തോ നൂറോ കേസുകളല്ല മറിച്ച് 472 കേസുകളാണ്. ഇതൊടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8470 ആയി.
Also read: കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെ യാത്ര മുടങ്ങിയോ? ടിക്കറ്റിന്‍റെ പൈസ തിരികെ കിട്ടുമോ? -അറിയാം
ഇതിൽ 3045 പേർ രോഗമുക്തരാകുകയും 115 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഏകദേശം പതിനയ്യായിരത്തോളം പേർ വീടുകളിൽ quarantine ൽ ആയതുകൊണ്ട് ഇനിയും രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Also read: അറിഞ്ഞോ.. ടിവിയ്ക്കും ഫ്രിഡ്ജിനും വൻ കിഴിവ്, ഓഫർ ഈ ആഴ്ചത്തേയ്ക്ക് മാത്രം
ഇതിനിടയിൽ ജനങ്ങളുടെ ആവശ്യം പൊതുഗതാഗതവും, മെട്രോയും ആരംഭിക്കണമെന്നാണെന്നും അതിനെ കുറിച്ച് സർക്കാർ വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഇനി അതൊക്കെ തുടങ്ങിയാൽ ഡൽഹിയുടെ അവസ്ഥ എന്താകുമെന്ന് കാത്തിരുന്നു കാണാം.