Plane Crash: കഴിഞ്ഞ ദിവസമാണ് ലോക ജനതയെ ഞെട്ടിച്ചുകൊണ്ട് നേപ്പാളിലെ പൊഖാറയിൽ എടിആർ 72 എന്ന യാത്രാ വിമാനം തകർന്ന് വീണത്. ഇതുവരെ 68 പേർ മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവനോടെ കണ്ടെത്തിയ രണ്ട് യാത്രക്കാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അപകടത്തോടുകൂടി നേപ്പാളിലെ വ്യോമയാന രംഗം വീണ്ടും പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ്. നേപ്പാളിലെ വിമാനത്താവളങ്ങൾ പലതും ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് നിലകൊള്ളുന്നത്. 


Also Read:   Nepal Plane Crash Last Moments: നേപ്പാൾ വിമാനാപകടത്തിന്‍റെ അവസാന നിമിഷം..!! ഇന്ത്യന്‍ യുവാക്കളുടെ Facebook Live വീഡിയോ വൈറല്‍ 


 നേപ്പാളിൽ അകെ 43 വിമാനത്താവളങ്ങളാണ് ഉള്ളത്. എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ വലിപ്പം താരതമ്യേന കുറവാണ്.  അപകടം നടന്ന പൊഖാറയിലെ പുതിയ വിമാനത്താവളത്തിലെ റൺവേയ്ക്ക് വെറും 45 മീറ്റർ വീതിയും 2500 മീറ്റർ നീളവുമാണ് ഉള്ളത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയ്ക്ക് 60 മീറ്റർ വീതിയും 4430 മീറ്റർ നീളവും ഉണ്ടെന്നത് ഓർക്കുമ്പോൾ മനസ്സിലാകും പൊഖാറയിലെ വിമാനത്താവളം എത്രമാത്രം ചെറുതാണെന്ന്. 


നേപ്പാളിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ പൊഖാറ എയർപോർട്ടിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇതിന് മുൻപും നിരവധി വിമാന അപകടങ്ങൾ നടന്നിട്ടുള്ള രാജ്യമാണ് നേപ്പാൾ. 


2022 മേയ് മാസത്തിലാണ് താര എയർ ഫ്ലൈറ്റ് നേപ്പാളില്‍ വച്ച് തകർന്നത്. അപകട സമയത്ത് വിമാനത്തിൽ 22 പേർ യാത്ര ചെയ്തിരുന്നു. ഇതിന് മുൻപ് 2018 ൽ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താലളത്തിന്‍റെ പരിസരത്ത് വച്ച് യു.എസ് - ബെൻഗ്ലാ എയർലൈൻസ് വിമാനം ക്രാഷ് ലാന്‍റ് ചെയ്തു. ഈ അപകടത്തിൽ 51 പേരാണ് മരിച്ചത്. എ.എഫ്.പി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 ദശകത്തിനിടയിൽ 27 വിമാന അപകടങ്ങളാണ് നേപ്പാളിൽ നടന്നത്. അതായത് ഒരു വർഷം ശരാശരി ഒരു വിമാന അപകടമെങ്കിലും നേപ്പാളിൽ നടക്കുന്നുണ്ട്. 


റണ്‍വേകളുടെ വലിപ്പക്കുറവിന് പുറമേ നേപ്പാൾ, മലനിരകളാൽ ചുറ്റപ്പെട്ട രാജ്യമായതിനാലും വിമാന അപകടങ്ങളുടെ സാധ്യത വർദ്ധിക്കുന്നു. നേപ്പാളിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായ ത്രിഭുവൻ സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പിൽ നിന്ന് 1338 മീറ്റര്‍ ഉയരത്തിലുള്ള വളരെ ഇടുങ്ങിയ ഒരു താഴ്വരയിലാണ്. ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ സാഹചര്യങ്ങളിലാണ് നേപ്പാളിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും സ്ഥിതി ചെയ്യുന്നത്. 


ഇത്തരം താഴ്വകളിൽ അപ്രതീക്ഷിതമായാണ് കാലാവസ്ഥ മാറാറുള്ളത്. പെട്ടെന്നുണ്ടാകുന്ന കൊടുങ്കാറ്റും പൊടി പടലങ്ങളും കാരണം വിമാനങ്ങളുടെ  ഗതി നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള അത്യാധുനിക സംവിധാനങ്ങളും നേപ്പാളിൽ കുറവാണ്. എന്നാൽ ഈ ഭീഷണികളെയെല്ലാം മറി കടക്കാൻ വേണ്ടത്ര പരിശീലനം സിദ്ധിച്ച പൈലറ്റുമാരോ മറ്റ് ജീവനക്കാരോ നേപ്പാളിലെ വ്യോമയാന രംഗത്ത് ഇല്ലെന്നതും നിരാശാജനകമായ കാര്യമാണ്. ഈ പ്രശ്നങ്ങൾ കാരണം പല രാജ്യങ്ങളും അവരുടെ രാജ്യാന്തര വിമാനങ്ങൾ നേപ്പാളിലേക്ക് അയക്കുന്നതിൽ വിമുഖത കാണിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ