Nepal Plane Crash Last Moments: ഞായറാഴ്ച രാവിലെയാണ് ലോകത്തെ ഞെട്ടിച്ച വിമാനദുരന്തം നേപ്പാളിലെ പൊഖാറയില്‍ സംഭവിച്ചത്. കർന്ന എടിആർ-72 വിമാനത്തിൽ നാല് ജീവനക്കാരടക്കം 72 പേർ ഉണ്ടായിരുന്നു, ഇതിൽ 68 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നാല് പേരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
തകർന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. കഴിഞ്ഞ 30 വർഷത്തിനിടെ നേപ്പാളിൽ നടന്ന ഏറ്റവും വലിയ വിമാനാപകടമാണിത്.
അതേസമയം, വിമാന ദുരന്തത്തില്‍ 5 ഭാരതീയര്‍ ഉണ്ടായിരുന്നു. ഇവരില്‍ 4 പേര്‍ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള യുവാക്കളായിരുന്നു. അപകടം നടക്കുന്ന നിമിഷത്തില്‍ ഒരു ഈ യുവാക്കള്‍ ഫേസ്ബുക്ക് ലൈവിൽ ഉണ്ടായിരുന്നു. ഇവര്‍ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തങ്ങളുടെ യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു എന്ന് ഇവര്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ നിമിഷങ്ങള്‍ക്കകം വിമാനത്തില്‍നിന്നും തീയും പുകയും മാത്രമാണ് കാണുവാന്‍ സാധിക്കുന്നത്....!
സോനു ജയ്‌സ്വാൾ, 29, അനിൽ രാജ്ഭർ, 28, വിശാൽ ശർമ്മ, 23, അഭിഷേക് സിംഗ് കുശ്വാഹ, 23 എന്നിവർ പശുപതിനാഥ് ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം ജനുവരി 13 ന് കാഠ്മണ്ഡുവിൽ വിമാനമിറങ്ങിയിരുന്നു. അവർ പാരാഗ്ലൈഡിംഗിനായി പൊഖാറയിലേക്ക് പോവുനന്‍ വഴിയ്ക്കാണ് ദുരന്തം അവര്‍ തേടിയെത്തിയത്.
അവരിൽ ഒരാളായ സോനു ജയ്‌സ്വാളും (29) ഫോൺ ക്യാമറയിൽ ഇടംപിടിച്ചിട്ടുണ്ട്. ഏകദേശം 58 സെക്കൻഡിനുള്ളിൽ, വിമാനം ഇടത് വശത്ത് വേഗത്തിൽ തിരിയുന്നത് ദൃശ്യങ്ങളിൽ കാണിക്കുന്നു, തുടർന്ന് തകർന്നുവീഴുകയും തീപിടിക്കുകയും ചെയ്യുന്നു. തുടർന്നുള്ള മുപ്പത് സെക്കൻഡ്, ഫോൺ ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ചുറ്റും ഉയരുന്ന തീജ്വാലകളുടെ ദൃശ്യങ്ങൾ ക്യാമറ പിടിച്ചെടുത്തു.
വീഡിയോ കാണാം
Trigger Warning.
The guy who’s shooting this is from Ghazipur India. Moments before the crash. pic.twitter.com/hgMJ187ele
— Gabbar (@GabbbarSingh) January 15, 2023
വിമാന ദുരന്തത്തില്‍ മരിച്ച നാലുപേരും ഗാസിപൂർ ജില്ലയിലെ ബരേസർ, നോനഹാര ഗ്രാമങ്ങളിൽനിന്നുള്ളവരാണ്. യുവാക്കളുടെ മരണവാര്‍ത്ത ഗ്രാമത്തെ ഒന്നടങ്കം ദുഖത്തിലാക്കി. സോനു ജയ്‌സ്വാൾ ഒരു മദ്യവ്യാപാരിയായിരുന്നു, അനിൽ രാജ്ഭറും അഭിഷേക് കുശ്വാഹയും ഗാസിപൂരിലെ സഹൂറാബാദിലും അലവൽപൂരിലും ജൻ സേവ കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഒരു ഇരുചക്ര വാഹന ഏജൻസിയിൽ ഫിനാൻസ് ഓഫീസറായിരുന്നു വിശാൽ ശർമ്മ. സോനുവിന്‍റെ എഫ്ബി പ്രൊഫൈലിലാണ് വീഡിയോ തത്സമയം ഉണ്ടായിരുന്നത്. ഇത് അദ്ദേഹത്തിന്‍റെ ബന്ധു രജത് ജയ്‌സ്വാൾ സ്ഥിരീകരിച്ചു.
"പോഖാറയിലേക്കുള്ള വിമാനത്തിൽ കയറിയതിന് ശേഷം സോനു ഫേസ്ബുക്ക് ലൈവില്‍ ഉണ്ടായിരുന്നു. അവര്‍ നാലുപേരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ സ്ട്രീമിംഗ് നിലയ്ക്കും മുമ്പ് പെട്ടെന്ന് തീജ്വാലകൾ പ്രത്യക്ഷപ്പെട്ടു," രജത് ജയ്‌സ്വാൾ പറഞ്ഞു.
നേപ്പാൾ വിമാനാപകടത്തിൽ ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ച വിവരം ഗാസിപൂർ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഓഫീസ് അറിയിച്ചു. യുവാക്കളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഡൽഹിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...