Locker Loop Shirt: എന്തിനാണ് ഷർട്ടുകളുടെ പിന്നിൽ ഇങ്ങിനെയൊന്ന്, ഇതിൻറെ ഉപയോഗം എന്താണ്?
പതിയെ പതിയെ ഇത് ജിം ലോക്കറുകളിലേക്കും എത്തിച്ചേർന്നു. അമേരിക്കൻ വസ്ത്ര നിർമ്മാണ കമ്പനികൾ പലതും ഓക്‌സ്‌ഫോർഡ് ബട്ടൺ ഡൗൺ ഷർട്ടുകൾക്കൊപ്പം മാറ്റം വരുത്തി ഇത്തരം ലൂപ്പുകൾ കൂടി ഉൾപ്പെടുത്തി
ചില കാര്യങ്ങൾ പല തവണ കണ്ടിട്ടുണ്ടെങ്കിലും അതിന് പിന്നിലുള്ള യഥാർത്ഥ കാര്യമെന്താണെന്ന് നമ്മുക്ക് പിടികിട്ടാറില്ല. അത്തരത്തിലൊന്നാണ് ഷർട്ടുകളുടെ ബാക്കിൽ സാധാരണ കാണാറുള്ള ഒരു തരം ഹുക്കുകൾ അഥവ ലൂപ്പുകൾ. എന്താണിത്, എന്തിനാണിതെന്ന് അറിയാമോ അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. 1960-കൾ മുതലാണ് ഷർട്ടുകളിൽ ഇത്തരം ലൂപ്പുകൾ കണ്ടു തുടങ്ങുന്നത്. ഇത് അന്നത്തെ ഫാഷൻ ട്രെൻഡ്സുകളിലൊക്കെ തംരംഗംമാവുകയും ചെയ്തു.
യഥാർത്ഥ കാരണം
തുടക്ക കാലത്ത് നാവികർക്കായുള്ള ഷർട്ട് ഫീച്ചറായിരുന്നു ഇത്. കുറച്ച് സ്ഥലം മാത്രമുള്ള കപ്പലുകളിലെ വാർഡോബുകളിൽ ഷർട്ടുകൾ തൂക്കിയിടുകയായിരുന്നു ഇത്തരം ചെറിയ ലൂപ്പുകൾ കൊണ്ടുള്ള പ്രയോജനം. ഷർട്ട് തൂക്കിയാലും കാര്യമായ ചുളുവുകളില്ലാത്തെ പിറ്റേന്ന് ധരിക്കാനും കഴിയുമെന്നതായിരുന്നു പ്രത്യേകത.
പതിയെ പതിയെ ഇത് ജിം ലോക്കറുകളിലേക്കും എത്തിച്ചേർന്നു. അമേരിക്കൻ വസ്ത്ര നിർമ്മാണ കമ്പനികൾ പലതും ഓക്‌സ്‌ഫോർഡ് ബട്ടൺ ഡൗൺ ഷർട്ടുകൾക്കൊപ്പം മാറ്റം വരുത്തി ഇത്തരം ലൂപ്പുകൾ കൂടി ഉൾപ്പെടുത്തി. നിർമ്മിക്കാൻ ആരംഭിച്ചു. അക്കാലത്ത് ഇത്തരം ലൂപ്പുകൾക്ക് പേര് മാറ്റം വരുകയും അത് ലോക്കർ ലൂപ്പ് ഷർട്ടുകൾ എന്നാവുകയും ചെയ്തിരുന്നു, കോളേജുകളിലെ ഫാഷൻ തരംഗങ്ങൾ പിന്നെയും ഇത്തരം ലൂപ്പ് ഷർട്ടുകൾക്ക് പ്രാധാന്യമുണ്ടാക്കി. ഇപ്പോഴും ഇത്തരം ഷർട്ടുകൾ ട്രെൻഡിംഗിലാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കണ്ട് പിടിച്ചത്
1950-കളിൽ അമേരിക്കൻ വസ്ത്ര നിർമ്മാണ കമ്പനി ഗാൻറ് ആണ് ഇത്തരം ലോക്കർ ലൂപ്പ് ഷർട്ടുകൾ നിർമ്മിക്കാൻ ആരംഭിച്ചതെന്നാണ് ചില വെബ്സൈറ്റുകൾ പറയുന്നത്. ഫാഷൻ ട്രെൻഡിന് പുറമെ സൈനീകർക്ക് സഹായകരമാക്കുക എന്നതായിരുന്നു ഇതിന് പിന്നിലുള്ള ഉദ്ദേശം. എന്നാൽ ഏത്ര രൂപയായിരുന്നു ഇതിന് ആദ്യ കാലത്തെന്നോ, ആരാണ് ആ തയ്യൽക്കാരനെന്നോ വ്യക്തതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy