എല്ലാ വർഷവും ഒക്ടോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നു. ഭക്ഷണത്തിന്റെ ലഭ്യത, ഭക്ഷ്യസുരക്ഷ എന്നീ നിർണായക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ആ​ഗോള തലത്തിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ഭക്ഷ്യക്ഷാമത്തിന്റെയും പോഷകാഹാരക്കുറവിന്റെയും നിരന്തരമായ വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലായി ഈ ദിനം വർത്തിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സുസ്ഥിര കാർഷിക രീതികൾ, തുല്യമായ ഭക്ഷണ വിതരണം, എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവയുടെ ആവശ്യകത ഈ ദിനം ഊന്നിപ്പറയുന്നു. 2030-ഓടെ പട്ടിണി ഒഴിവാക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് നടപടിയെടുക്കാൻ സർക്കാരുകളെയും സംഘടനകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഊന്നൽ നൽകുന്നു.


ലോക ഭക്ഷ്യദിനം: ചരിത്രം


1945-ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായതിന്റെ സ്മരണാർത്ഥമാണ് ലോക ഭക്ഷ്യദിനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പട്ടിണിയെ ചെറുക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള അടിയന്തിര ആവശ്യം അഭിസംബോധന ചെയ്യുന്നതിനാണ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ എന്ന സംഘടന സ്ഥാപിതമായത്.


ALSO READ: Heart Health: ചീസ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം


ലോക ഭക്ഷ്യദിനം: പ്രാധാന്യം


ലോകമെമ്പാടുമുള്ള പട്ടിണിയും പോഷകാഹാരക്കുറവും ഇല്ലാതാക്കാൻ ശ്രമിക്കുക എന്നതാണ് ലോക ഭക്ഷ്യദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. സുസ്ഥിര കൃഷി, ഭക്ഷ്യ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയാനുള്ള അവസരമാണിത്. സർക്കാരുകൾ, സംഘടനകൾ, കമ്മ്യൂണിറ്റികൾ, വ്യക്തികൾ എന്നിവരെ പട്ടിണിക്കെതിരെ പോരാടുന്നതിനും എല്ലാവർക്കും മതിയായതും സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഈ ദിവസം സംഘടിപ്പിക്കുന്നു.


ലോക ഭക്ഷ്യദിനം 2023: പ്രമേയം


2023ലെ ലോക ഭക്ഷ്യ ദിനത്തിന്റെ തീം 'ജലം ജീവനാണ്, വെള്ളമാണ് ഭക്ഷണം, ആരെയും പിന്നിലാക്കരുത്' എന്നതാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ജലത്തിന്റെ നിർണായക പങ്കിനെ ഓർമ്മിപ്പിക്കുകയും പട്ടിണിയും പോഷകാഹാരക്കുറവും നേരിടാനുള്ള നമ്മുടെ ശ്രമങ്ങളിൽ ജലസ്രോതസ്സുകൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.‌



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.