Hong Kong ലെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പരിഷ്കരണങ്ങൾ കൊണ്ട് വരാനുള്ള പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അനുമതി നൽകി
ചൊവ്വാഴ്ച്ച രാവിലെയോടെയാണ് പുതിയ പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അനുമതി നൽകിയത്. ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി 167 - 0 എന്ന വോട്ട് നിലയിലാണ് പുതിയ പദ്ധതി അംഗീകരിച്ചത്.
Electrol System ൽ മാറ്റങ്ങൾ കൊണ്ട് വരാനുള്ള ഹോങ് കോങ്ങിലെ പുതിയ പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അനുമതി നൽകി. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് പുതിയ പദ്ധതിക്ക് ചൈനീസ് പാർലമെന്റ് അനുമതി നൽകിയത്. ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി 167 - 0 എന്ന വോട്ട് നിലയിലാണ് പുതിയ പദ്ധതി അംഗീകരിച്ചത്.
അനധികൃതമായി അതിർത്തി കടന്നതിന് ഹോങ്‌കോങ്ങിലെ (Hong Kong) 8 ഡെമോക്രസി പ്രവർത്തകരെ കഴിഞ്ഞ വര്ഷം പിടികൂടിയിരുന്നു. അവരുടെ സൈകത കാലാവധി കഴിഞ്ഞ് മാർച്ച് 22 നാണ് അവർ പുറത്തിറങ്ങിയത്. ഈ സംഭവം അന്തരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതിനെ തുടർന്നാണ് ഹോംങ് കോങ്ങിലെ തിരഞ്ഞെടുപ്പ് പ്രക്രീയകളിൽ മാറ്റം കൊണ്ട് വരണമെന്ന ആവശ്യം ഉയർന്ന് വന്നത്.
ALSO READ: Myanmar Military Coup : മ്യാന്മറിൽ വീണ്ടും നരനായാട്ട്, സായുധ സേന ദിനത്തിൽ കൊന്നൊടുക്കിയത് 114 പേരെ
തായ്‌വാനിലേക്ക് (Taiwan) പുറപ്പെട്ട 12 പ്രവർത്തകരിൽ 8 പേരെയാണ് ചൈനീസ് ഗവണ്മെന്റ് പിടികൂടിയത്. 2020 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഇവർക്കെതിരെ ജനാധിപത്യ അനുകൂല പ്രക്ഷോഭം നടത്തിയെന്ന പേരിലുള്ളത് ചാർജുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ALSO READ: Good News : കോവിഡിനെതിരെ ഗുളിക രൂപത്തിൽ മരുന്നുമായി ഫൈസർ, മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു
ഈ പ്രവർത്തകരെ 2020 ജൂണിൽ ഹോങ് കോങിൽ നടപ്പാക്കിയ പ്രത്യേക ദേശീയ സുരക്ഷാ നിയമം പ്രകാരണമാണ് അറസ്റ്റ് ചെയ്‌തത്. ചൈനീസ് ഗവണ്മെന്റിനെതിരെ ഉയർന്ന് വരുന്ന പ്രതിഷേധങ്ങളും വിയോജിപ്പുകളും അടിച്ചമർത്താനാണ് ഇത്തരമായൊരു നിയമ കൊണ്ട് വന്നതെന്ന് അന്ന് തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
ALSO READ: Suez Canal issue: പ്രതിസന്ധി പതിയെ നീങ്ങുന്നുവെന്ന് സൂചന എവർഗ്രീന് സമീപം മണ്ണുമാറ്റം പൂർത്തിയാകുന്നു
ജനാധിപത്യ അനുകൂല പ്രവർത്തകർ 2019 ന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഹോങ് കൊങ് ഉപേക്ഷിച്ച് തായ്‌വാനിലേക്ക് പലായനം ചെയ്യാൻ ആരംഭിച്ചിരുന്നു. ഇവരിൽ ചിലർ നിയമപരമായി വിമാനമാർഗമാണ് പോയിരുന്നതെങ്കിൽ മറ്റ് ചിലർ അനധികൃതമായി പലായനം ചെയ്യാനും ശ്രമിച്ചു.
ബീജിങിലെ (Beijing) കമ്മ്യുണിസ്റ് പാർട്ടിയുടെ ഭരണാധികാരികൾ ഈ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യുകയാണെന്ന് ജനാധിപത്യ അനുകൂല പ്രവർത്തകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ഭരണകൂടം നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...