ലോകമെമ്പാടുമുള്ള മാതാപിതാക്കളെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ ഒന്നിന് ലോക രക്ഷാകർതൃദിനമായി ആചരിക്കുന്നത്. രക്ഷാകർത്താക്കളുടെ ദിനം മാതാപിതാക്കൾക്കായി മാത്രമല്ല, എല്ലാവരുടെയും ജീവിതത്തിൽ മാതാപിതാക്കളുടെ പങ്ക് വഹിച്ച രക്ഷിതാക്കൾ, പരിചാരകർ, മൂത്ത സഹോദരങ്ങൾ എന്നിവർക്കായും ആഘോഷിക്കുന്നു. 2012-ൽ യുഎൻ ജനറൽ അസംബ്ലി ജൂൺ ഒന്നിന് മാതാപിതാക്കളുടെ ആഗോള ദിനമായി പ്രഖ്യാപിച്ചു. മക്കളെ വളർത്തുന്നതിനായി രക്ഷാകർത്താക്കൾ നൽകുന്ന ത്യാ​ഗത്തെ അഭിനന്ദിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. കുട്ടിയുടെ ആരോഗ്യം, വൈകാരിക ക്ഷേമം, വിദ്യാഭ്യാസം എന്നിവയിൽ രക്ഷിതാക്കൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: World No Tobacco Day: പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്


രക്ഷാകർതൃദിനത്തിൽ മാതാപിതാക്കളും രക്ഷിതാക്കളുമായി പങ്കുവയ്ക്കാവുന്ന ആശംസകൾ:


-രക്ഷാകർതൃ ദിനാശംസകൾ! ദീർഘവും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം ആശംസിക്കുന്നു. നന്ദി!
-ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. രക്ഷാകർതൃ ദിനാശംസകൾ!
-സ്വപ്നം കാണാനും അതിനായി കഠിനാധ്വാനം ചെയ്യാനും എന്നെ പഠിപ്പിച്ചത് നിങ്ങളാണ്. എന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് രക്ഷാകർ‍തൃ ദിനാശംസകൾ.
-നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കട്ടെ. നിങ്ങൾ എന്റെ ബാല്യകാലവും ജീവിതവും മനോഹരമാക്കി. നന്ദി! രക്ഷാകർതൃ ദിനാശംസകൾ!
-ഒരു കുട്ടിയുടെ ഏറ്റവും വലിയ അനുഗ്രഹം അവന്റെ മാതാപിതാക്കളാണ്. നിങ്ങളെ ലഭിച്ചതിൽ ഞാൻ എപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു! രക്ഷാക‍ർതൃ ദിനാശംസകൾ!
-മാതാപിതാക്കളുടെ സ്നേഹവും പിന്തുണയും ജീവിതത്തിൽ എന്നും ഒരു കുട്ടിയെ നയിക്കും. എപ്പോഴും എന്നെ പിന്തുണയ്ക്കുന്ന അച്ഛനും അമ്മയ്ക്കും നന്ദി. രക്ഷാക‍ർതൃ ദിനാശംസകൾ!
-അമ്മയും അച്ഛനും, നന്ദി, നിരുപാധികമായ സ്നേഹത്തിന്റെ സമ്മാനം. രക്ഷാക‍ർതൃ ദിനാശംസകൾ!
-എനിക്ക് ആവശ്യമുള്ളതെല്ലാം എന്റെ കൂടെയുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, അമ്മയും അച്ഛനും. രക്ഷാക‍ർതൃ ദിനാശംസകൾ!
-പ്രിയപ്പെട്ട അമ്മയും അച്ഛനും, നിങ്ങൾ എന്റെ ജീവിതം സവിശേഷമാക്കിയിരിക്കുന്നു. ജീവിതത്തിന്റെ വഴികൾ നിങ്ങൾ എനിക്ക് കാണിച്ചുതന്നു. നിങ്ങൾ എന്റെ മാതാപിതാക്കളായതിൽ എനിക്ക് സന്തോഷമുണ്ട്. രക്ഷാക‍ർതൃ ദിനാശംസകൾ!
-ഞാൻ ദുഃഖിതനായിരിക്കുമ്പോൾ നിങ്ങൾ എന്റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരുന്നു, നിങ്ങളുടെ സ്നേഹവും കരുതലും കൊണ്ട് നിങ്ങൾ എന്റെ ജീവിതം പ്രകാശമാനമാക്കുന്നു. രക്ഷാക‍ർതൃ ദിനാശംസകൾ!
-എനിക്ക് സന്തോഷകരമായ ജീവിതം നൽകിയതിന് നിങ്ങൾ രണ്ടുപേർക്കും ഞാൻ നന്ദി പറയുന്നു, രക്ഷാക‍ർതൃ ദിനാശംസകൾ!



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.