ഇന്ന്, ലോക ക്ഷയരോ​ഗ ദിനം ആചരിക്കുകയാണ്. എല്ലാവർഷവും മാർച്ച് 24 നാണ് ലോക ക്ഷയരോ​ഗ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക ക്ഷയരോ​ഗ ദിനത്തിന്റെ തീം നമ്മുക്ക് ക്ഷയരോഗം പൂർണമായും അവസാനിപ്പിക്കാം എന്നുള്ളതാണ്.  ക്ഷയരോഗം അല്ലെങ്കിൽ ടിബി നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ്. ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗമാണ് ക്ഷയം.  മൈകോബാക്ടീരിയം ട്യൂബർ കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ്  ഇത്. രോഗം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴുമാണ് സാധാരണയായി ഈ രോഗം പകരുന്നത്. അതിനാൽ തന്നെ രോഗം ബാധിച്ച ഉടൻ തന്നെ കണ്ടെത്തേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷയ രോഗം ശ്വാസകോശത്തെ കൂടാതെ തലച്ചോർ, കിഡ്‌നി, ലിംഫ് ഗ്രന്ഥികൾ, എല്ലുകൾ എന്നീ ഭാഗങ്ങളെയും ബാധിക്കും. ചുമ, ശരീരഭാരം കുറയുക, രാത്രിയിൽ ഉണ്ടാകുന്ന വിയർപ്പ്, പനി എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ലോകത്തിലെ ആകെ ഉള്ള ക്ഷയ രോഗബാധിതരുടെ എണ്ണത്തിൽ  28 ശതമാനവും ഇന്ത്യയിൽ ആണെന്നുള്ളതാണ് ഭയപ്പെടുത്തുന്ന വസ്തുത. ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒരു രോഗബാധയാണ് ക്ഷയം.


ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ 


* മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ


* രക്തം കലർന്ന കഫം,


*വിറയൽ


*പനി 


*വിശപ്പില്ലായ്മ


* ശരീരഭാരം  കുറയുന്നത്


ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദ എന്നിവയും കാണപ്പെടുന്നു. രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. 


ക്ഷയരോഗം കണ്ടെത്തുന്നത് എങ്ങനെ? 


*ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടാൽ കഫ പരിശോധനയാണ് ആദ്യം നടത്തേണ്ടത്


*നെഞ്ചിന്റെ എക്സ് റേ എടുത്തും രോഗനിർണയം നടത്താം


*രോഗ സാധ്യത കൂടുതലുള്ള ആളുകളിൽ പോസിറ്റീവ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തിലും ടിബി സ്ഥിരീകരിക്കാം


*ചിലരിൽ സിടി സ്കാൻ, എംആർഐ, അൾട്രാസൗണ്ട് സ്കാൻ എന്നിവ നടത്തും. എക്സ്ട്രാ പൾമണറി ടിബി കണ്ടെത്താനാണ് ഇത്തരം പരിശോധനകൾ


രോഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ് ക്ഷയരോഗം കൂടുതലായും ബാധിക്കാറുള്ളത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും 60 വയസിന് മുകളിലുള്ളവരിലും രോഗ സാധ്യത കൂടുതലാണ്. പുകവലിക്കുന്നവർ, മദ്യപാനികൾ, മയക്കുമരുന്ന് ഉപയോഗുക്കുന്നവർ എന്നിവരിൽ രോഗം സ്ഥിരീകരിച്ചാൽ അപകടസാധ്യത കൂടുതലാണ്. ചികിത്സയേക്കാൾ പ്രതിരോധം കൊണ്ടാണ് ക്ഷയരോ​ഗം നീക്കം ചെയ്യാനാകുക. 


ലോകത്ത് ക്ഷയ രോഗത്തെ കുറിച്ചുള്ള അവബോധം വളർത്താനും പൂർണമായും തുടച്ചുനീക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനുമാണ് ക്ഷയ രോഗ ദിനം ആചരിക്കുന്നത്.   1882 മാർച്ച് 24ന് ഡോ.റോബർട്ട് കോച്ച് ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതിന്റെ ഓർമ്മയിലാണ്  മാർച്ച് 24 ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.