World`s Coldest City: കൺപോളകൾ പോലും മരവിക്കും ഇവിടെ!!! ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം
-50 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ഈ റഷ്യൻ നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. റഷ്യയിലെ യാകുത്സ്ക് പ്രവിശ്യയിലാണ് യാകുട്ടിയ എന്ന നഗരം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കനത്ത മൂടൽമഞ്ഞും കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. കശ്മീർ, ശ്രീനഗർ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയുമുണ്ട്. കഠിനമായ തണുപ്പ് സാധാരണ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. തണിപ്പിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ ജനങ്ങൾ തേടുകയാണ്. ശീതക്കാറ്റ് കൂടി വീശുന്നതോടെ ജനജീവിതം കൂടുതല്‍ ദുഷ്ക്കരമായിരിയ്ക്കുകയാണ്. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനുവരി 21 മുതൽ ജനുവരി 25 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നുണ്ട്.
എന്നാൽ ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം ഏതാണെന്ന് അറിയാമോ?
ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരമാണ് യാകുട്ടിയ. റഷ്യയിലെ യാകുത്സ്ക് പ്രവിശ്യയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. -50 ഡിഗ്രി താപനിലയുള്ള ലോകത്തിലെ ഏറ്റവും തണുത്ത നഗരം. -51 ഡിഗ്രി സെൽഷ്യസ് ആണ് ഞായറാഴ്ച ഈ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യാകുട്ടിയ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് ഏകദേശം 5000 കിലോമീറ്റർ കിഴക്കായാണ് സഥിതി ചെയ്യുന്നത്. ഇവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളിൽ ഒരുപക്ഷേ ഫ്രീസറുകളുടെ ആവശ്യം വരില്ല. അത്ര തണുപ്പാണ് ഈ നഗരത്തിൽ അനുഭവപ്പെടുന്നത്.
Also Read: Sri Lanka Travel: ഈ രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വേണം വാക്സിനേഷൻ, RT-PCR റിപ്പോര്‍ട്ട്
യാകുത്സ്കിൽ -60 ഡിഗ്രി വരെ താപനില പോകുമെന്നാണ് പറയപ്പെടുന്നത്. -40 ഡിഗ്രി വരെ പോകാറുണ്ടെന്നാണ് ഇവിടുള്ളവർ പറയുന്നത്. അസാധാരണമാംവിധം താപനില കുറയുന്നതിനാൽ നഗരം മഞ്ഞുമൂടി കിടക്കുകയാണ്. ആളുകളുടെ കൺപോളകൾ പോലും മരവിക്കുന്ന തരത്തിലാണ് ഇവിടെ താപനില കുറഞ്ഞിട്ടുള്ളത്. റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലാണ് യാകുത്സ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ താപനില മൈനസ് 40 ൽ താഴെയാണ്. യാകുത്സ്ക് പ്രവിശ്യയിൽ വർഷം മുഴുവനും താപനില പൂജ്യത്തിന് താഴെയാണ്. ശൈത്യകാലത്ത് സ്ഥിതി കൂടുതൽ വഷളാകുന്നു.
തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾ പാടുപെടുകയാണെന്നാണ് യാകുട്ടിയ നിവാസികൾ പറയുന്നത്. കാലാവസ്ഥയ്‌ക്കനുസരിച്ച് തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇവിടുള്ളവർ എപ്പോഴും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഈ തണുപ്പിനെ ചെറുക്കാൻ വലിയ പാടാണെന്നാണ് ഇവിടുത്തുകാർ പറയുന്നത്. തണുപ്പ് കഠിനമാകുന്നതിനൊപ്പം യാകുട്ടിയ നഗരവാസികൾ ഭക്ഷ്യക്ഷാമവും നേരിടുകയാണ്. ഇവിടെ ആളുകൾ കൂടുതലും മാംസത്തെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമത്തിലാണ് ജീവിക്കുന്നത്.
2021ലെ സെൻസസ് പ്രകാരം 355,443 ആളുകൾ യാകുത്സ്കിൽ താമസിക്കുന്നു. വേനലിലും താപനില പൂജ്യത്തിന് താഴെ തുടരുകയും വെള്ളം തണുത്തുറയുകയും ചെയ്യുന്നതിനാൽ വലിയ വെല്ലുവിളിയാണ് ഇവിടെ താമസിക്കുന്നവർക്ക് നേരിടേണ്ടി വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...