Sri Lanka Travel: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ സാവധാനത്തിലാണ് എങ്കിലും വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആ അവസരത്തില്‍ അയല്‍ രാജ്യമായ ശ്രീലങ്ക, ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്.
അതായത്, ഈ സമയത്ത് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് രേഖകള്‍ നിര്‍ബന്ധമായും കൈവശം വച്ചിരിക്കണം. ശ്രീലങ്ക ഇന്ത്യക്കാർക്കായി പുതുക്കിയ കോവിഡ് -19 നിയമങ്ങൾ പുറപ്പെടുവിച്ചിച്ചിരിയ്ക്കുകയാണ്. ശ്രീലങ്കയിലേക്ക് പോകുന്ന എല്ലാ ഇന്ത്യക്കാരും ഈ പുതുക്കിയ COVID-19 പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷൻ അടുത്തിടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നൽകിയത്.
ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് വിനോദസഞ്ചാരികകളാണ് മാസം തോറും ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. ശ്രീലങ്കയുടെ മികച്ച വരുമാന മാര്‍ഗ്ഗമാണ് ടൂറിസം. ഈ സാഹചര്യത്തില്‍ ശ്രീലങ്ക പുറത്തിറക്കിയ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Also Read: Viral Video: താലി ചാർത്തുന്നതിനിടയിൽ വരന് ചുടുചുംബനം നല്‍കി വധു... നാണത്തോടെ വരൻ..! വീഡിയോ വൈറൽ
ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യക്കാർ വാക്സിനേഷൻ കാർഡ്, പിസിആർ റിപ്പോർട്ട് കൈവശം വയ്ക്കണം.
അതായത്, ശ്രീലങ്കയിലേക്ക് പോകുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ നിർബന്ധമായും വാക്സിനേഷൻ കാർഡും പിസിആർ റിപ്പോർട്ടും കാണിക്കണം. പുതിയ COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇവിടെ യാത്ര ചെയ്യുന്ന എല്ലാ വിനോദസഞ്ചാരികളും ഇപ്പോൾ അവരുടെ വാക്സിനേഷൻ കാർഡുകൾ കൈവശം വയ്ക്കണം, കൂടാതെ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ നെഗറ്റീവ് PCR റിപ്പോർട്ടുകൾ കാണിക്കേണ്ടിവരും. കൊറോണയുടെ ഈ നെഗറ്റീവ് റിപ്പോർട്ട് രാജ്യത്ത് എത്തുന്നതിന് 72 മണിക്കൂർ മുന്‍പുള്ളതായിരിക്കണം.
Also Read: Viral Video: അമ്മ തല്ലുമെന്ന് ടീച്ചറോട് പരാതി പറയുന്ന കുട്ടി..! വീഡിയോ വൈറൽ
ചൈനയുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
2022 ഡിസംബർ 7-ന് അന്താരാഷ്‌ട്ര യാത്രക്കാർക്കായി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റും, RT-PCR റിപ്പോര്‍ട്ടും ഹാജരാക്കണമെന്ന നിർബന്ധിത നിബന്ധന ശ്രീലങ്ക നേരത്തെ നിർത്തലാക്കിയിരുന്നു. എന്നാല്‍, പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്‍ കരുതല്‍ എന്ന നിലയില്‍ നിയമം വീണ്ടും പുന:സ്ഥാപിച്ചിരിയ്ക്കുന്നത്.
ശ്രീലങ്കയെക്കുറിച്ച് പറയുമ്പോള്‍ വിനോദ സഞ്ചാരത്തിന് പേരുകേട്ട സ്ഥലമാണ് ഈ രാജ്യം. സഞ്ചാരികൾക്കായി ശ്രീലങ്കയിൽ നിരവധി മനോഹരമായ പ്രദേശങ്ങള്‍ ഉണ്ട്. ഇവിടെ നിങ്ങൾക്ക് നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കാം. ഈ രാജ്യം എല്ലാ ഭാഗത്തുനിന്നും കടൽ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. മതപരവും പ്രകൃതിപരവും ചരിത്രപരവുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...