കൊറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ പൂര്‍ണമായി വൈറസ് ബാധ ഒഴിഞ്ഞതായി ചൈന.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും ആശുപത്രിവിട്ടതായാണ് ചൈന അവകാശപ്പെടുന്നത്. 76 ദിവസത്തെ ലോക്ക് ഡൌണിനു ശേഷം ഏപ്രില്‍ 8നാണ് വുഹാന്‍ നഗരം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. 


ചൈനയിലെ ആകെ രോഗികളില്‍ 56% പേരും വുഹാനില്‍ നിന്നുള്ളവരായിരുന്നു. അതായത്, അര ലക്ഷത്തിലധികം ആളുകള്‍. 3,869 പേരാണ് വുഹാനില്‍ മാത്രം വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തെ മൊത്തം മരണത്തിന്‍റെ 84% ആണിത്. 


ഒന്നര വര്‍ഷം നീണ്ട പ്രണയം, അഞ്ജലിയുടെ കൈപിടിച്ച് മണികണ്ഠൻ!!


അതേസമയം, കൊറോണയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ ചൈന കര്‍ശനമാക്കിയിട്ടുണ്ട്.  ആസുഖമുള്ളയാള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണ൦ തുടങ്ങിയ നിര്‍ദേശങ്ങള്‍ ചൈനയില്‍ കര്‍ശനമാണ്. 


ഇവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഷര്‍ട്ട് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിനും ചൈനയില്‍ വിലക്കുണ്ട്.  എന്നാല്‍, ശനിയാഴ്ച ചൈനയില്‍ 11 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. 


ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ 1,97,872 പേരാണ് മരണപ്പെട്ടത്. 2,931,923 കൊറോണ വൈറസ് കേസുകളാണ് ഇതുവരെ ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.