മലയാളി എഞ്ചിനിയറും മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു,രക്ഷിക്കാൻ ചാടിയാളെയും കാണാനില്ല
ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച ക്രിസ്റ്റോഫ് മുറെ എന്നായാളെയും അപകടത്തിൽ കാണാതായി.
Newyork: മലയാളി എഞ്ചിനിയറും മൂന്ന് വയസ്സുകാരൻ മകനും കടലിൽ മുങ്ങി മരിച്ചു. കോട്ടയം, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ജാനേഷ് (37), മകൻ ഡാനിയൽ എന്നിവരാണ് മരിച്ചത്. ഫ്ലോറിഡയിലെ അപ്പോളോ ബീച്ചിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ജാനേഷ് മകനുമൊത്ത് ബിച്ചിലായിരുന്നപ്പോഴാണ് അപകടമെന്നാണ് സൂചന.
ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകനായ ജാനേഷ് ഐടി എഞ്ചിനിയറാണ്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച ക്രിസ്റ്റോഫ് മുറെ എന്നായാളെയും അപകടത്തിൽ കാണാതായി.
ALSO READ: കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ജാനേഷിൻറെയും മകൻറെയും മൃതദേഹങ്ങൾ ഉച്ചയോടെ തന്നെ കണ്ടെത്തിയിരുന്നു എന്നാൽ ക്രിസ്റ്റോഫിൻറെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. നേരത്തെയും പോലീസ് പ്രദേശത്ത് നീന്തൽ അടക്കമുള്ളവ നിരോധിച്ചിരുന്നു കർശനമായ നിയന്ത്രണം കൊണ്ടു വന്നിട്ടും ആളുകൾ അശ്രദ്ധമായാണ് പ്രദേശത്തേക്ക് എത്തുന്നതെന്ന് പോലീസ് പറുന്നു.
ഫ്ലോറിഡയിലെ ടാംപയിൽ കുടുംബസമേതം കഴിയുകയായിരുന്നു ജാനേഷ്. ഭാര്യ അനീറ്റ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. മരിച്ച ഡാനിയലിനെ കൂടാതെ എട്ട് മാസം പ്രായമുള്ള ഒരു മകൻ കൂടിയുണ്ട്. പഠനത്തിനായി അമേരിക്കയിലെത്തിയ ജാനേഷ്, ജോലി ലഭിച്ച ശേഷം അവിടെ തന്നെ താമസമാക്കുകയായിരുന്നു. 2019 ലാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...