TikTok WeChat ban: ടിക്ക് ടോക്കും, വീ ചാറ്റും വീണ്ടും അമേരിക്കയിൽ പ്രവർത്തിക്കും,ട്രംപിൻറെ നിരോധനം നീക്കാൻ ബൈഡൻ

ആപ്പുകൾ വിവരം ചോ‍ർത്തുന്നുവെങ്കിൽ അതിൽ നിന്നും എങ്ങിനെ പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാം എന്നും അമേരിക്ക പരിശോധിക്കും

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 11:12 AM IST
  • നിരോധനം നീക്കിയ ബൈഡൻ സ‍ർക്കാരിന്റെ നടപടിയെ അമേരിക്കൻ സിവിൽ ലിബ‍ർട്ടി യൂണിയൻ സ്വാ​ഗതം ചെയ്തു.
  • ട്രംപ് സ‍ർക്കാരാണ് ടിക്ക് ടോക്കും, വീ ചാറ്റും രാജ്യത്ത് നിരോധിച്ചത്
  • ചൈനക്കെതിരായ ടെക്നോളജി യുദ്ധമാണ് അമേരിക്ക പ്ലാനിടുന്നത്
TikTok WeChat ban: ടിക്ക് ടോക്കും, വീ ചാറ്റും വീണ്ടും അമേരിക്കയിൽ പ്രവർത്തിക്കും,ട്രംപിൻറെ നിരോധനം നീക്കാൻ ബൈഡൻ

വാഷിങ്ങ്ടൺ:  അമേരിക്കയിൽ ടിക്ക് ടോക്കും വീ ചാറ്റും നിരോധിച്ച മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ ഉത്തരവ് ബൈഡൻ സർക്കാർ പുന പരിശോധിച്ചേക്കും. ഇതിനായ് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ആപ്പുകൾ അമേരിക്കൻ സർക്കാർ പരിശോധിക്കും.

ആപ്പുകൾ വിവരം ചോ‍ർത്തുന്നുവെങ്കിൽ അതിൽ നിന്നും എങ്ങിനെ പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാം എന്നും അമേരിക്ക പരിശോധിക്കും. ട്രംപ് സ‍ർക്കാരാണ് ടിക്ക് ടോക്കും, വീ ചാറ്റും രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെ നിരവധി ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു.

ALSO READ: Delta Variant : Covid 19 ഡെൽറ്റ വേരിയന്റ് 40% കൂടുതൽ രോഗം പരത്തുമെന്ന് ബ്രിട്ടൺ ആരോഗ്യ മന്ത്രി

നിരോധനം നീക്കിയ ബൈഡൻ സ‍ർക്കാരിന്റെ നടപടിയെ അമേരിക്കൻ സിവിൽ ലിബ‍ർട്ടി യൂണിയൻ സ്വാ​ഗതം ചെയ്തു. അതേസമയം എല്ലാ ട്രെംപ് ഉത്തരവുകളെയും ബൈഡൻ സ‍ർക്കാർ നിരോധിച്ചിട്ടില്ല. നേരത്തെ 59 ചൈനീസ് മിലിറ്ററി സ്ഥാപനങ്ങൾ നിരോധിച്ചിരുന്നു.

ALSO READ: UK യിൽ Pfizer Vaccine 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി

ചൈനക്കെതിരായ ടെക്നോളജി യുദ്ധമാണ് അമേരിക്ക പ്ലാനിടുന്നത്. ഇതിന്റെ നടപടിയെന്നോണം 200 ബില്യൻ ഡോളറിന്റെ ബില്ല് കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ് പാസാക്കിയിരുന്നു. അമേരിക്കൻ ടെക്ക് കമ്പനികളെ  മികച്ചതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News