കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ

സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 01:08 PM IST
  • വാക്സിനെടുക്കുന്നതിൽ ലോകത്ത് തന്നെ ഏറ്റവും പിന്നിലാണ് പാകിസ്ഥാൻ.
  • രാജ്യത്ത് ആകെ 19 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ ഇതുവരെ എടുത്തത്.
  • സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലൂടെയുമുള്ള വ്യാജ പ്രചാരണങ്ങളാണ് പ്രശ്നം
കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ

പഞ്ചാബ്: കോവിഡ് വാക്സിനെടുക്കാത്തവരുടെ മൊബൈൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ. പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലാണ് വാക്സിനെടുക്കാൻ മടിക്കുന്നവർക്കെതിരെ നടപടി പ്രഖ്യാപിച്ചത്.

സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത്. പ്രത്യേക ആരോഗ്യ വിഭാഗം വക്താവ് സയ്യിദ് ഹമ്മദ് റാസയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

Also ReadCovid രോഗബാധയിൽ വീണ്ടും വർധന; ഡെൽറ്റ വേരിയന്റ് 60% കൂടുതൽ രോഗം പടർത്തുമെന്ന് യുകെ

വാക്സിനെടുക്കുന്നതിൽ  ലോകത്ത് തന്നെ ഏറ്റവും പിന്നിലാണ് പാകിസ്ഥാൻ. രാജ്യത്ത് ആകെ 19 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ ഇതുവരെ എടുത്തത്.പഞ്ചാബ് പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നടപടി.  സാമൂഹിക മാധ്യമങ്ങളിലും ഇൻറർനെറ്റിലൂടെയുമുള്ള വ്യാജ പ്രചാരണങ്ങളാണ് മിക്കവാറും പേരെയും വാക്സിൻ എടുക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. 

Also Read: Covid Third Wave : കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ജൂൺ ഒന്നിനകം പാകിസ്ഥാനിൽ 67 ദശലക്ഷം ജനങ്ങൾക്ക് വാക്സിൻ നൽകണമെന്നായിരുന്നു സർക്കാരിന്റെ ലക്ഷ്യം. പാക് എന്നാൽ ഇതുവരെ ആകെ 4.2 ദശലക്ഷം ആളുകൾക്ക് മാത്രമേ കുത്തിവയ്പ് നൽകിയിട്ടുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News