AIIMS Cybersecurity Guidelines: സൈബർ സുരക്ഷ, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എയിംസ്

AIIMS Cybersecurity Guidelines: പെൻ ഡ്രൈവ്, യുഎസ്ബി, എക്‌സ്‌റ്റേണൽ സ്റ്റോറേജ്  തുടങ്ങിയവ എയിംസ് നെറ്റ്‌വർക്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. സൈബർ സുരക്ഷ സംബന്ധിക്കുന്ന ഈ നിയമം എല്ലാ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാണ്.    

Written by - Zee Malayalam News Desk | Last Updated : May 1, 2023, 07:35 PM IST
  • പെൻ ഡ്രൈവ്, യുഎസ്ബി, എക്‌സ്‌റ്റേണൽ സ്റ്റോറേജ് തുടങ്ങിയവ എയിംസ് നെറ്റ്‌വർക്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. സൈബർ സുരക്ഷ സംബന്ധിക്കുന്ന ഈ നിയമം എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാണ്.
AIIMS Cybersecurity Guidelines: സൈബർ സുരക്ഷ, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എയിംസ്

New Delhi: സൈബര്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കി എയിംസ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും സൈബർ സുരക്ഷ സംബന്ധിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ( Standard Operating Procedure - SoP) പുറപ്പെടുവിച്ചു.

Also Read:  Karnataka Assembly Election 2023: ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെപി നദ്ദ

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. അതായത്, പെൻ ഡ്രൈവ്, യുഎസ്ബി, എക്‌സ്‌റ്റേണൽ സ്റ്റോറേജ്  തുടങ്ങിയവ എയിംസ് നെറ്റ്‌വർക്കിൽ ഉപയോഗിക്കാന്‍ സാധിക്കില്ല. സൈബർ സുരക്ഷ സംബന്ധിക്കുന്ന ഈ നിയമം എല്ലാ ഡോക്ടർമാർക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ബാധകമാണ്.  

Also Read:  Lucky Zodiac Signs In May 2023:  മെയ് മാസത്തില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും അതിഗംഭീര നേട്ടങ്ങള്‍!!  

നീക്കം ചെയ്യാന്‍ സാധിക്കുന്ന പെൻ ഡ്രൈവുകൾ/ബാഹ്യ ഹാർഡ് ഡിസ്കുകൾ മുതലായവ) വൈറസുകളുടെയും മറ്റ് ഉപദ്രവകാരികളായ സോഫ്റ്റ്‌വെയറുകളുടെയും വ്യാപനത്തിനുള്ള പ്രധാന ഉറവിടമാണ്. യുഎസ്ബി, പെൻഡ്രൈവുകൾ, എക്‌സ്‌റ്റേണൽ ഹാർഡ് ഡ്രൈവുകൾ തുടങ്ങിയവയുടെ വിവേചനരഹിതമായ ഉപയോഗം ഉപയോക്താവിനെയും ഇൻസ്റ്റിറ്റ്യൂട്ട് ഡാറ്റയെയും അപകടത്തിലാക്കും,”   എയിംസിന്‍റെ ഔദ്യോഗിക പത്രക്കുറിപ്പില്‍  പറയുന്നു.

എയിംസിൽ പ്രവർത്തിക്കുന്ന നിർണ്ണായക ഐടി ആപ്ലിക്കേഷനുകളുടെ അപകടസാധ്യത കുറയ്ക്കുകയും എയിംസ് നെറ്റ്‌വർക്കിൽ വൈറസുകൾ പടരാതിരിക്കുകയും ചെയ്യുന്ന തരത്തിൽ യുഎസ്ബി ഡ്രൈവുകളുടെ ഉപയോഗത്തിൽ സൈബർ സുരക്ഷ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍  പറയുന്നു.

കഴിഞ്ഞ  ഡിസംബര്‍ മാസത്തിലാണ് എയിംസില്‍ രാജ്യത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം നടന്നത്. ഇതേ ത്തുടര്‍ന്ന് ആഴ്ചകളോളം എയിംസ് സെർവർ പ്രവർത്തനരഹിതമായിരുന്നു.  

സെർവര്‍ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള  നിരവധി  വിവരങ്ങൾ ചോർന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരുടെ രോഗ  വിവരങ്ങള്‍,  കോവിഷീൽഡ്‌, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, എച്ച്ഐവി രോഗികളുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ,  ആരോഗ്യ സുരക്ഷാ പഠനങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
 

Trending News