Kerala Election 2021 News Live : നേമം സസ്പെൻസ് തുടരുന്നു, കോൺഗ്രസ് അന്തിമ പട്ടികയ്ക്കായി ഇന്നും ചർച്ച തുടരും

Sat, 13 Mar 2021-6:18 pm,

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും നാട്ടി തിരികെയെത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തന്നെ തുടരും.


കോൺഗ്രസ് തർക്കമുള്ള മണ്ഡലങ്ങളിലെ സ്ഥാനർഥികളെ തീരുമാനിക്കാനുള്ള ചർച്ച് ഇന്ന് തുടരും. നേമം ഉൾപ്പെടെയുള്ള 10 മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്ന ചർച്ചയാണ് ഇന്ന് തുടരുന്നത്. അതേ സമയം കോൺഗ്രസിൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും നാട്ടി തിരികെയെത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തന്നെ തുടരും. ബിജെപിയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയുമായി പ്രഖ്യാപിക്കും

Latest Updates

  • അവശേഷിച്ച് സിപഐയുടെ നാല് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
     
    ചടയമംഗലത്ത്- ജെ ചിഞ്ചുറാണി
    നാട്ടികയിൽ - സി.സി മുകുന്ദൻ
    ഹരിപ്പാട് - ആർ സജിലാൽ
    പറവൂർ - എം ടി നിക്സൺ
  • ബിജെപി സംസ്ഥാന നേതൃത്വം നൽകി പട്ടിക പൂർണമായി അഴിച്ച് പണിത് കേന്ദ്രം. ശോഭ സുരേന്ദ്രന് ചാത്തനൂരും, തൃത്താലയിൽ ത്രികോണ മത്സരത്തിനായി സന്ദീപ് വാര്യറെ തൃത്താലയിലേക്ക് പരിഗണിക്കും

  • സീറ്റ് നൽകാത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ കടുത്ത് അമർഷം. രാജിക്കായി ഒരുങ്ങിയ ജില്ല കമ്മറ്റിയംഗങ്ങൾ. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെന്ന് അറിഞ്ഞ് കൂട്ടരാജി

  • കേരള കോൺ​ഗ്രസു  സ്ഥാനാ‍ഥികളെ പ്രഖ്യാപിച്ചു, അഞ്ച് പേർ പുതുമുഖങ്ങൾ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സ്ഥാനാ‍ർഥിക പട്ടിക

    1. തിരുവല്ല -കുഞ്ഞുകോശി പോൾ
    2.കുട്ടനാട് - ജേക്കബ് എബ്രഹാം
    3. ചങ്ങനാശ്ശേരി - വി.ജെ ലാലി
    4. ഏറ്റുമാനൂർ - പ്രിൻസ് പി ലൂക്കോസ്
    5. കടുത്തുരുത്തി- മോൻസ് ജോസഫ്
    6. കോതമം​ഗലം- ഷിബു തെക്കുംപുറം
    7 ഇടുക്കി ഫ്രാൻസിസ് ജോ‌ർജ്
    8. തൊടുപുഴ- പി.ജെ ജോസഫ് 
    9 ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ
    10 തൃക്കരിപ്പൂർ- എംപി ജോസഫ്

  • ഹരിപ്പാട് എന്റെ അമ്മയെ പോലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്ട് നിന്ന് തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല. ഹരിപ്പാട് വിടില്ലെന്നും അതുകൊണ്ട് ഹരിപ്പാട് നിന്ന് മത്സരിക്കുമെന്ന് ചെന്നിത്തല.

  • കോൺ​ഗ്രസിന്റെ സ്ഥാനാ‍‍ർഥിക പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി. നേമം മണ്ഡലത്തിലെ സ്ഥാ‍ർഥിക്കായി കാത്തിരിക്കണം. പത്ത് മണ്ഡലങ്ങളിലും യാതൊരു ആശയ കുഴപ്പിമില്ലെന്ന് ഉമ്മൻ ചാണ്ടി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link