റിപ്പബ്ലിക് ദിനാഘോഷത്തിന് പരിസമാപ്തി കുറിച്ച് വിജയ്‌ ചൗക്കില്‍ നടന്ന Beating Retreat ceremony, ചിത്രങ്ങള്‍ കാണാം

1 /7

സംഗീതപ്രേമികൾ ജീവിതത്തില്‍  ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗീത വിസ്മയമാണു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി നടക്കുന്നബീറ്റിംഗ് റിട്രീറ്റ് ( Beating Retreat ceremony)

2 /7

ലോകത്തിലെ തന്നെ ഏറ്റവും വർണോജ്വലമായ സൈനിക സംഗീതവിരുന്നാണിത്.  സൗത്ത്–നോർത്ത ബ്ലോക്കുകളും  രാഷ്ട്രപതിഭവനും പാർലമെന്റുമെല്ലാം നിൽക്കുന്ന വിജയ് ചൗക്കിൽ സൈനിക ബാൻഡുകൾ അണിനിരക്കുന്നതൊരു സുന്ദരകാഴ്ചയാണ് ബീറ്റിംഗ് റിട്രീറ്റ്  ( Beating Retreat)

3 /7

17–ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണു ബീറ്റിംഗ് റിട്രീറ്റ് എന്ന മിലിറ്ററി പാരമ്പര്യത്തിന്‍റെ  തുടക്കം. ജയിംസ് രണ്ടാമൻ യുദ്ധ ദിവസം അവസാനിച്ചത് അറിയിക്കാൻ പതാക താഴ്ത്തി ഡ്രമ്മുകൾ മുഴക്കാൻ നിർദേശം നൽകി. ഇതാണ് പിന്നീട്  ബീറ്റിംഗ് റിട്രീറ്റ് ആയി മാറിയത്. 

4 /7

ഇന്ത്യയിൽ ബീറ്റിംഗ് റിട്രീറ്റ് ഒരു   ചടങ്ങായി മാറിയത്  1950ലാണ്. ഇന്ത്യൻ ആർമിയിലെ മേജർ റോബർട്സ് എന്ന ഉദ്യോഗസ്ഥനാണ് ഇതൊരു ചടങ്ങായി വികസിപ്പിച്ചെടുത്തത്.  

5 /7

ഈ വർഷത്തെ ബീറ്റിങ് റിട്രീറ്റിന്‍റെ പ്രധാന ആകർഷണമായിരുന്നത്  ‘സ്വർണിം വിജയ്’ (Swarnim Vijay) എന്ന പുതിയ കംപോസിഷനാണ്. 

6 /7

1971ലെ പാക്കിസ്ഥാനെതിരായ യുദ്ധവിജയത്തിന്‍റെ 50–ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ ഗാനം പുതുതായി ഉൾപ്പെടുത്തിയത്. 

7 /7

15 സേനാ ബാൻഡുകളും 16 പൈപ്സ് ആൻഡ് ഡ്രംസ് ബാൻഡുകളും  ചടങ്ങിൽ പങ്കെടുത്തു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന ഗാനവുമായാണു ബീറ്റിംഗ് റിട്രീറ്റ്  അവസാനിക്കുന്നത്.... Lt Col Girish Kumar U ആയിരുന്നു  ഇന്നത്തെ ചടങ്ങിന് മേല്‍നോട്ട൦ വഹിച്ചത്   

You May Like

Sponsored by Taboola