തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. അ‍ഞ്ചുതെങ്ങ് പോലീസാണ് ഫാ യൂജിൻ പെരേരക്കെതിരെ സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാ. യൂജിൻ പെരേര മാത്രമാണ് ഈ കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന അമ്പതിലധികം പേർക്കെതിരെയാണ് റോഡ് ഉപരോധിച്ചതിന് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനത്തിന് എന്ന പോലെ വികാരി ജനറൽ ഫാദർ യൂജിൻ പെരേര മന്ത്രിമാരെ തടയാന്‍ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടെന്നാണ് മന്ത്രി വി ശിവൻകുട്ടി ആരോപിക്കുന്നത്.


എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും മന്ത്രിമാരാണ് കയർത്ത് സംസാരിച്ചതെന്ന് യൂജിൻ പെരേര പറഞ്ഞു. മുതലപ്പൊഴിയിൽ ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മന്ത്രിമാരായ വി ശിവൻകുട്ടിയും ആൻ്റണി രാജുവും ജിആർ അനിലും മുതലപ്പൊഴിയിൽ എത്തിയത്.


ALSO READ: Trolling banned: ട്രോളിംഗ് നിരോധനം; കടൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി ഫിഷറീസ് വകുപ്പ്


മന്ത്രിമാരെത്തിയതോടെ അവർക്ക് നേരെ പ്രതിഷേധമുണ്ടായി. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന് പ്രതിഷേധക്കാർ മന്ത്രിമാരോട് ചോദിച്ചു. മന്ത്രി പ്രതിഷേധക്കാരോട് കയർത്തതോടെ തർക്കമായി. ഇതിനിടെ സ്ഥലത്തെത്തിയ ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റം ഉണ്ടായി. മത്സ്യത്തൊഴിലാളികളിൽ നിന്ന് വൻതുക പിരിച്ച് പള്ളികൾ ചൂഷണം ചെയ്യുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ തള്ളിയ യൂജിൻ പെരേര മന്ത്രിമാരാണ് പ്രശ്നം വഷളാക്കിയതെന്ന് കുറ്റപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.