Trolling banned: ട്രോളിംഗ് നിരോധനം; കടൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി ഫിഷറീസ് വകുപ്പ്

Fisheries department: മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 01:20 PM IST
  • ജില്ലയിൽ മൺസൂൺകാല കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നിലവിൽ രണ്ട് ജീവൻ രക്ഷാബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് ഫിഷറീസ് വകുപ്പിനുള്ളത്
  • അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച 21 റെസ്‌ക്യൂ ഗാർഡുമാരെയും വിന്യസിച്ചിട്ടുണ്ട്
Trolling banned: ട്രോളിംഗ് നിരോധനം; കടൽ പട്രോളിംഗും സുരക്ഷയും ശക്തമാക്കി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി കടൽ പട്രോളിംഗും സുരക്ഷ നടപടികളും ഊർജ്ജിതമാക്കി ഫിഷറീസ് വകുപ്പ്. മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ, വിഴിഞ്ഞം എന്നിവിടങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി.

നിയമലംഘനം നടത്തി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ, അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ എന്നിവ കണ്ടെത്തുന്നതിനും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തടയുന്നതിനുമാണ് പരിശോധന. നിയമലംഘനം കണ്ടെത്തിയാൽ കെഎംഎഫ്ആർ ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

ALSO READ: Adventure tourism: സാഹസിക വിനോദ കേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധം; ലൈസൻസില്ലാത്തവ അടച്ചുപൂട്ടാൻ നിർദേശം

ജില്ലയിൽ മൺസൂൺകാല കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നിലവിൽ രണ്ട് ജീവൻ രക്ഷാബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് ഫിഷറീസ് വകുപ്പിനുള്ളത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച 21 റെസ്‌ക്യൂ ഗാർഡുമാരെയും വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും ഫിഷറീസ് ഡയറക്ടറേറ്റിലെ മാസ്റ്റർ കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റീജിയണൽ കൺട്രോൾ റൂം സംവിധാനവും വിഴിഞ്ഞത്ത് സജ്ജമാക്കിയിട്ടുണ്ട്.

അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനും പ്രാഥമിക ചികിത്സ നൽകുന്നതിനുമായി ജീവൻ രക്ഷാ സംവിധാനങ്ങളടങ്ങിയ ‘പ്രതീക്ഷ’ മറൈൻ ആംബുലൻസും പ്രവർത്തന സജ്ജമാണ്. ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി മുതലപ്പൊഴി, വിഴിഞ്ഞം എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് അതത് പ്രദേശത്തെ ജനപ്രതിനിധികളേയും പോലീസ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി, നഗരസഭ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി പ്രാദേശിക സമിതികളും രൂപീകരിച്ചിട്ടുണ്ട്. 0471-2480335 ആണ് കൺട്രോൾ റൂം നമ്പർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News