SFI Protest: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ
Governor Arif Mohammad Khan: തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർക്കെതിരെ എസ്.എഫ്.ഐ വിവിധ ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇന്നും തൃശൂരില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. ഏങ്ങണ്ടിയൂരില്‍ വെച്ചായിരുന്നു ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ രണ്ട് വനിതകൾ ഉൾപ്പെടെ 14 പേരെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങിനെത്തിയ ഗവർണർക്കെതിരെ എസ്.എഫ്.ഐ വിവിധ ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പത്തിലധികം വരുന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഏങ്ങണ്ടിയൂരില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
ALSO READ: തമിഴ്നാട്ടിലും ഗവർണർ സർക്കാർ പോര്; നയപ്രഖ്യാപനം വായിക്കാതെ സഭയിൽ നിന്നും ഇറങ്ങിപോയി
ഗവർണറുടെ വാഹനത്തിന് തൊട്ടരികിലെത്തിയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സിആർപിഎഫ് സുരക്ഷയും പോലീസ് സുരക്ഷയും മറികടന്നായിരുന്നു പ്രതിഷേധം. സംഭവത്തില്‍ രണ്ട് വനിതകൾ ഉൾപ്പെടെ 14 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ കരിങ്കൊടി പ്രതിഷേധത്തിന് എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ അത്താണിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കിടെ പലയിടങ്ങളിലും ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായി.
തിരൂർ ക്ഷേത്രത്തിന് മുന്നിലും വെളപ്പായ പാലത്തിന് സമീപവും മെഡിക്കൽ കോളേജിലേക്കുള്ള വഴിയിലുമാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുപ്പതിലധികം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.