Congress: അഞ്ചലിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; വാക്കേറ്റവും കയ്യാങ്കളിയും സമരാഗ്നി സ്വാഗതസംഘരൂപീകരണ യോഗത്തിൽ

Congress Workers: ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നിൽ വച്ചാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കിയെങ്കിലും പുറത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീണ്ടും വാക്കേറ്റം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 03:32 PM IST
  • സമരാഗ്നി സ്വാഗതസംഘരൂപീകരണ യോഗത്തിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്
  • യൂത്ത് കോൺഗ്രസ് പ്രർത്തകർക്കെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി
Congress: അഞ്ചലിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; വാക്കേറ്റവും കയ്യാങ്കളിയും സമരാഗ്നി സ്വാഗതസംഘരൂപീകരണ യോഗത്തിൽ

കൊല്ലം: അഞ്ചലിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. സമരാഗ്നി സ്വാഗതസംഘരൂപീകരണ യോഗത്തിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. കുളത്തുപ്പുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയ മുഹമ്മദ് ഫൈസലിനെ യാതൊരു മുന്നറിയിപ്പും കൂടാതെ തൽസ്ഥാനത്തുനിന്ന് മാറ്റി പുതിയ ആളെ നിയമിക്കുവാനുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കന്മാരുടെ തീരുമാനത്തെ കുളത്തുപ്പുഴ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിൽ കലാശിച്ചത്.

യൂത്ത് കോൺഗ്രസ് പ്രർത്തകർക്കെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയായി. ഡിസിസി പ്രസിഡൻ്റിൻ്റെ മുന്നിൽ വച്ചാണ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി സ്വാഗതം രൂപീകരണം പൂർത്തിയാക്കിയെങ്കിലും പുറത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വീണ്ടും വാക്കേറ്റം ആരംഭിച്ചു.

ALSO READ: യുവാക്കൾ നേതൃനിരയിൽ ഇല്ലാത്തതിന് കാരണം ഇന്നത്തെ കോൺഗ്രസ് നേതാക്കൾ; പി സി വിഷ്ണുനാഥ്

പൊതുനിരത്തിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ആക്രമിക്കുമെന്ന സ്ഥിതിയിലെത്തിയതോടെ  മറ്റു പ്രവർത്തകർ രംഗത്തെത്തി പ്രശ്നം തീർക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെനാളായി നിൽക്കുന്ന പടലപ്പിണക്കങ്ങളാണ് മറനീക്കി പുറത്തുവരുന്നതെന്നാണ് വ്യക്തമാകുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ കോൺ​ഗ്രസിലെ തമ്മിലടികൾ എത്രമാത്രം പ്രതിഫലിക്കുമെന്നാണ് പ്രവർത്തകർക്കിടയിലെ ആശങ്ക.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News