Laxmi Narayan Yog 2024: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശിമാറാറുണ്ട്.  അതിലൂടെ ഗ്രഹങ്ങളുടെ കൂടിച്ചേരലും അതുവഴി രാജയോഗവും ഉണ്ടാകാറുണ്ട്. സമ്പത്തിൻ്റെയും ഭൗതിക സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഗ്രഹമായ ശുക്രൻ അതിൻ്റെ ഉന്നതമായ രാശിയായ വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ സംക്രമിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ഏപ്രിൽ 24 വരെ തുടരും. ഗ്രഹങ്ങളുടെ അധിപനും ജ്ഞാന ദാതാവുമായ ബുധൻ വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ ഏപ്രിൽ 9 ന് അസ്തമിച്ചിരിക്കുകയാണ്. ഇത് മെയ് 10 വരെ തുടരും, ഇത്തരമൊരു സാഹചര്യത്തിൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. മീന രാശിയിലെ ബുധൻ-ശുക്ര സംയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.


Also Read: വിഷുഫലം 2024: വിഷുവിന് ശേഷം ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ ?


 


എന്താണ് ലക്ഷ്മീ നാരായണ യോഗം? 


ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.  ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.  ബുധനും ശുക്രനും ഏതെങ്കിലും രാശിയിൽ ഒരുമിക്കുമ്പോൾ ലക്ഷ്മീ നാരായണയോഗം ഉണ്ടാകും.  ഈ യോഗത്താൽ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ധനദാന്യങ്ങളുടെ പെരുമഴയുണ്ടാകും എന്നാണ് വിശ്വാസം.


മകരം (Capricorn): ശുക്ര-ബുധ സംയോജനത്തിലൂടെ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം മകര രാശിക്കാർക്ക് അടിപൊളി ഗുണങ്ങൾ നൽകും.  ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, പുതിയ വരുമാന മാർഗങ്ങൾ തുറക്കും, ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം, കരിയറിലെ പുരോഗതി, ദീർഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, സർക്കാർ ജോലിയിൽ നിന്നോ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നോ ആനുകൂല്യങ്ങൾ ലഭിക്കും, സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർക്കും മോഡലുകൾക്കും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടവർക്കും ഒരുപാട് നേട്ടങ്ങൾ ലഭിക്കും, ഒരു യാത്ര പോകാണ് യോഗം, അപ്രതീക്ഷിത ധനലാഭം ലഭിച്ചേക്കാം.


Also Read: ചതുർഗ്രഹി യോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പുതിയ ജോലി ഒപ്പം സാമ്പത്തിക നേട്ടവും!


 


മീനം (Pisces): ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  ഈ സമയം ഇവർക്ക് ബിസിനസിൽ നല്ല പുരോഗതി, വ്യാപാരികൾക്ക് ലാഭം, പുതിയ ഓർഡറുകൾ ലഭിക്കും, ഉദ്യോഗാർത്ഥികൾക്ക് സമയം അനുകൂലം, സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധന, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, കരിയറിൻ്റെ കാര്യത്തിൽ നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.


ധനു (Sagittarius): ബുധ-ശുക്ര സംഗമം ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണവും ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. സുഖസൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. വാഹനമോ വസ്തുവോ ആഭരണങ്ങളോ വാങ്ങാണ് യോഗം,  ബിസിനസുകാർക്ക് സമയം അനുകൂലം, സാമ്പത്തിക നേട്ടം ഉണ്ടാകും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും. കുടുംബത്തിൽ സ്നേഹം വർദ്ധിക്കും, കലാ മത്സരങ്ങളിൽ മികച്ച വിജയം നേടാനാകും.


Also Read: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?


 


കർക്കടകം (Cancer): ബുധ-ശുക്ര സംയോഗത്തിലൂടെ ഉണ്ടാകുന്ന ലക്ഷ്മീ നാരായണ യോഗം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, പല ആഗ്രഹങ്ങളും സഫലമാകും, മക്കളെ വിദേശത്തേക്ക് അയക്കാനുള്ള ആഗ്രഹം സഫലമാകും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചേരുന്നതിലൂടെ ആളുകൾക്ക് ബിസിനസ്സിൽ നേട്ടങ്ങൾ ലഭിക്കും, ഈ കാലയളവിൽ നിക്ഷേപങ്ങൾ ലാഭം നൽകും, രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് സമയം അനുകൂലം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.