Shukra Gochar: ഏപ്രിൽ 27 മുതൽ ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും
Shukra Gochar 2022: ജ്യോതിഷത്തിൽ പൊതുവെ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ എല്ലാ രാശികളിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും.
Shukra Gochar 2022: ജ്യോതിഷത്തിൽ ശുക്രനെ സമ്പത്തിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ മംഗളകരമായ നേട്ടങ്ങൾ കൊണ്ടുവരുമ്പോൾ ഒപ്പം ലക്ഷ്മി ദേവിയുടെ കൃപയും ഉണ്ടാകും. ഏപ്രിൽ 27 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. മെയ് 2 വരെ ഇവിടെ തുടരും. ശുക്രന്റെ രാശിമാറ്റം ചില രാശിക്കാരുടെ ശുക്ര ദശ തുടങ്ങും എന്നുവേണം പറയാൻ. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കിയാലോ.
മേടം (Aries)
ശുക്രന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് നല്ല ഫലങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ഇവർക്ക് വസ്തു വാങ്ങാനുള്ള അവസരമുണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര പോകാനുള്ള സാധ്യത. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാം. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ സമയത്ത് പുതിയ ജോലികൾ ചെയ്യുന്നത് ഗുണമുണ്ടാക്കും. മഹാലക്ഷ്മിയുടെ പ്രത്യേക കൃപ ഈ സമയം ഈ രാശിക്കാരോടൊപ്പമുണ്ടാകും.
വൃശ്ചികം (Scorpio):
വൃശ്ചിക രാശിക്കാർക്കും ഈ സമയം വളരെ നല്ലതാണ്. ശുക്രന്റെ രാശിമാറ്റം ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. ജോലിഭാരമുണ്ടാകാം. വ്യാപാരത്തിൽ വികസനം ഉണ്ടാകും. പിതാവിന്റെ പിന്തുണ ലഭിക്കും. പണമൊഴുക്കും ലാഭനേട്ടവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഒപ്പം ഇവരുടെ ദാമ്പത്യ ജീവിതവും ശുഭമായിരിക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾ ആരംഭിക്കുന്ന പുതിയ കാര്യങ്ങൾ ലാഭകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.
Also Read: Shani Gochar: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!
കുംഭം (Aquarius):
കുംഭ രാശിക്കാർക്കും ശുക്രന്റെ ഈ രാശിമാറ്റം വളരെ നല്ല പുരോഗതി നൽകും. ജോലി ചെയ്യുന്നവർക്ക് ഈ സമയം നല്ല നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ പൂജയും പ്രാർത്ഥനയും നടക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സമയം ഈ രാശിക്കാരുടെയും ആത്മ വിശ്വാസം വർധിക്കും. ജോലി, ബിസിനസ് തുടങ്ങിയവയ്ക്ക് ഈ സമയം അനുകൂലമാണ്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. സുഹൃത്തുക്കളുമായി കുറച്ചു നല്ല സമയം ചെലവഴിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം അനുകൂലമാണ്. ധനലാഭം ഉണ്ടാകും
മീനം (Pisces):
കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. മനസ്സമാധാനം ഉണ്ടാകും. മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം ആസ്വാദ്യകരമാകും. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താൽ സമ്പത്ത് വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക